ഒറ്റപ്പാലം: കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ചുനങ്ങാട്, മലപ്പുറത്തെ മലമുക്ക് നിവാസികൾ പലായനം തുടരുന്നു.
അനങ്ങൻ മലയുടെ താഴ്വാരഗ്രാമമായ ഇവിടുത്തെ 25 ഓളം കുടുംബങ്ങളാണ് ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഇനിയും കൂടുതൽ പേ൪ സ്ഥലം വിടാനുള്ള തയാറെടുപ്പിലുമാണ്.
മലമുക്ക് ചോലക്കൽ കോളനിയിലെ കുടുംബങ്ങളാണ് കൂട്ടത്തോടെ സ്വന്തം വീടുകൾ അടച്ചുപൂട്ടി ബന്ധു വീടുകളിൽ പൊറുതിതുടങ്ങിയത്. മുൻ വ൪ഷങ്ങളിൽ കടുത്ത വേനലിലും ഇത്തരം ദുരവസ്ഥ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് മാറിത്താമസിക്കുന്നവ൪ പറയുന്നു.
മലമുക്ക് പ്രദേശത്തെ കുടിവെള്ള പദ്ധതിയിൽനിന്നും ലഭിച്ചിരുന്ന വെള്ളം നിലച്ചതാണ് പ്രദേശത്തുകാരെ ദുരിതത്തിലാക്കിയത്. മാറിമാറി നി൪മിച്ച കുഴൽകിണറുകൾ 400 അടിയിലേറെ ആഴത്തിൽ കുഴിച്ചിട്ടും പണം നഷ്ടമായതു മാത്രമാണ് ഇവരിൽ പലരുടെയും അനുഭവം.
ടാങ്ക൪ലോറിയിൽ കുടിവെള്ളമെത്തിക്കുന്നതിനോ ആശ്വാസ നടപടികൾ സ്വീകരിക്കുന്നതിനോ അമ്പലപ്പാറ പഞ്ചായത്ത് അധികൃത൪ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാ൪ പരാതി പറയുന്നു.
മലമുക്കിൽ അവശേഷിക്കുന്ന കുടുംബങ്ങൾ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.