വള്ളിപ്പൂളയില്‍ വീണ്ടും പുലി ആക്രമണം; പട്ടിയെ കടിച്ചു

 

കാളികാവ്: കല്ലാമൂല വള്ളിപ്പൂളയിൽ പുലി വീണ്ടും ആക്രമണം നടത്തി. ശനിയാഴ്ച പുല൪ച്ചെ കാടിറങ്ങിയ പുലി പുഴിക്കുത്ത് കുഞ്ഞാപ്പയുടെ മകൻ ബഷീറിൻെറ തോട്ടത്തിൽനിന്നും പട്ടിയെ കടിച്ച് പരിക്കേൽപ്പിച്ചു. ചിങ്കക്കല്ലിന് മുകൾഭാഗത്തായി തോട്ടം കാവലിനായി കൂട്ടിൽ നി൪ത്തിയിരുന്ന വള൪ത്തുപട്ടിയെയാണ് മാരകമായി കടിച്ചുപരിക്കേൽപ്പിച്ചത്. 
നേരത്തേ ബഷീറിൻെറ ഒരു വള൪ത്തുപട്ടിയെ പുലി കടിച്ചുകൊന്നിരുന്നു. ഇപ്പോൾ പുലിയുടെ കടിയേറ്റ പട്ടിയേയും മുമ്പ് പുലി ആക്രമിച്ചിരുന്നു. ഇതിനുശേഷം ബലമുള്ള കമ്പികൾകൊണ്ടുള്ള കൂട് നി൪മിച്ചാണ് പട്ടിയെ സൂക്ഷിച്ചിരുന്നത്. എന്നാൽ, കൂട് തക൪ക്കാൻ കഴിയാതെ വന്നതിനാൽ മറിച്ചിട്ട ശേഷം പട്ടിയെ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കല്ലാമൂല വള്ളിപ്പൂളയിൽ പുലി ആക്രമണം തുട൪ക്കഥയാവുകയാണ്.
രണ്ട് മാസം മുമ്പാണ് ഇതിനടുത്ത കുട്ടശ്ശേരി അയ്യപ്പൻെറ ആടിനെ പുലി ആക്രമിച്ച് കൊന്നത്. പുലത്ത് ബാപ്പുട്ടി, ബിജു കോഹിനൂ൪ എസ്റ്റേറ്റ് എന്നിവരുടെയെല്ലാം പട്ടികളെ ഇതിനോടകം പുലി കടിച്ചുകൊന്നു. ചിങ്കക്കല്ല് ആദിവാസി കോളനിയിലെ രണ്ട് വള൪ത്തുപട്ടികളേയും പുലി കടിച്ചുകൊണ്ടുപോയിട്ടുണ്ട്. 
കോഴിപ്ര, നെല്ലിക്കര വനമേഖലയിൽനിന്നുമിറങ്ങുന്ന പുലികളേയും കാട്ടാനകളേയും കൊണ്ട് മലയുടെ താഴ്വാരങ്ങളിൽ വ൪ഷങ്ങളായി കാ൪ഷിക വൃത്തിയിൽ കഴിയുന്ന നിരവധി കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. 
പുലി ശല്യം ചെറുക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ക൪ഷക൪ ആവശ്യപ്പെടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.