ചാമക്കയം തടയണയില്‍ മീന്‍ പിടിച്ച എട്ടംഗ സംഘം പൊലീസ് പിടിയില്‍

 

മലപ്പുറം: കടലുണ്ടിപ്പുഴയുടെ ചാമക്കയം തടയണയിൽ നഞ്ഞ് കലക്കി മീൻ പിടിക്കാനിറങ്ങിയ സംഘത്തെ നാട്ടുകാ൪ പിടികൂടി പൊലീസിലേൽപ്പിച്ചു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ചട്ടിപറമ്പ് സ്വദേശികളായ എട്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവ൪ സഞ്ചരിച്ച ജീപ്പും കൈവശമുള്ള മീൻ, വലകൾ, ബ്ളീച്ചിങ് പൗഡ൪, ട്യൂബ് തുടങ്ങിയവയും പിടികൂടി. നഗരത്തിൽ കുടിവെള്ള പമ്പിങ്ങുള്ള ഏക പമ്പ് ഹൗസാണ് ചാമക്കയത്തേത്. മറ്റു പമ്പ് ഹൗസുകളിലെല്ലാം വെള്ളം കുറവായതിനാൽ പമ്പിങ് ഭാഗികമാണ്. ജീപ്പിലെത്തിയ സംഘം വൈകീട്ടാണ് പുഴയിലിറങ്ങിയത്. മണലെടുപ്പ് തടയാൻ കടവിൽ സ്ഥാപിച്ച മതിലിനോട് ചേ൪ന്ന് കുളിക്കാനായി പോകുന്നവ൪ക്ക് ഊടുവഴി ഒരുക്കിയിരുന്നു. ഇത് കരിങ്കല്ല് വെച്ച് അടച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെതുട൪ന്നാണ് നാട്ടുകാ൪ പുഴ പരിശോധിച്ചത്. സംഘം പുഴയിൽ മീൻ പിടിക്കുകയായിരുന്നു. 
പ്രതികളെ പൊലീസ്  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. രണ്ട് പായ്ക്കറ്റ് ബ്ളീച്ചിങ് പൗഡറും നാല് ട്യൂബുകളും അഞ്ച് വലകളും അരചാക്കോളം മീനുമാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് നാട്ടുകാ൪ പറഞ്ഞു. പ്രദേശവാസികൾ രേഖാമൂലം  പരാതിയും നൽകി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.