പത്തനംതിട്ട: കേരള കാ൪ഷിക സ൪വകലാശാലയുടെ തിരുവല്ല കല്ലുങ്കൽ പ്രവ൪ത്തിക്കുന്ന കാ൪ഷിക ഗവേഷണ കേന്ദ്രത്തിൽ പുതുതായി പണിത പരീക്ഷണ ശാല-ഓഫിസ് സമുച്ചയത്തിൻെറ ഉദ്ഘാടനം മേയ് 23ന് രാവിലെ 11.30ന് സംസ്ഥാന കൃഷി-മൃഗസംരക്ഷണ-അച്ചടി മന്ത്രി കെ.പി.മോഹനൻ നി൪വഹിക്കും.
വിജ്ഞാന വ്യാപന വിപണന കേന്ദ്രത്തിൻെറ ഉദ്ഘാടനം ആൻേറാ ആൻറണി എം.പി നി൪വഹിക്കും. ക൪ഷക പരിശീലന പരിപാടി എം.പി വിൻസൻറ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. കുമരകം പ്രാദേശിക കാ൪ഷിക ഗവേഷണ കേന്ദ്രത്തിൻെറ മുൻ മേധാവി ഡോ.കെ.ജി.പത്മകുമാറിനെ തോമസ് ഉണ്ണിയാടൻ എം.എൽ.എ ആദരിക്കും. കേരള കാ൪ഷിക സ൪വകലാശാലാ വൈസ് ചാൻസല൪ ഡോ.പി.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, കാ൪ഷികോൽപ്പാദന കമീഷണ൪ സുബ്രതോ ബിശ്വാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ.സജി ചാക്കോ, പ്ളാൻേറഷൻ കോ൪പറേഷൻ ചെയ൪മാൻ പ്രഫ.വ൪ഗീസ് ജോ൪ജ്, പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ഈപ്പൻ കുര്യൻ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.പ്രസന്നകുമാരി, കുറ്റൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി.തോമസ്, ജില്ലാ പഞ്ചായത്തംഗം അംബിക മോഹൻ, കാ൪ഷിക സ൪വകലാശാലാ ഡയറക്ട൪മാരായ ഡോ.ടി.ആ൪.ഗോപാലകൃഷ്ണൻ, ഡോ.വി.ആ൪.രാമചന്ദ്രൻ, കുമരകം ആ൪.എ.ആ൪.എസ് അസോസിയേറ്റ് ഡയറക്ട൪ ഡോ.എ.വി.മാത്യു, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസ൪ കെ.കെ.ശോഭന, ആത്മ പ്രോജക്ട് ഡയറക്ട൪ ആൻസി ഫിലിപ് തുടങ്ങിയവ൪ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.