തിരുവനന്തപുരം: ഓംബുഡ്സ്മാൻെറ നി൪ദേശങ്ങൾ കാറ്റിൽപറത്തി നഗരസഭാ ജീവനക്കാ൪ വ്യാപകമായി പ്ളാസ്റ്റിക് മാലിന്യം കത്തിക്കുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ഇവ കത്തിക്കുന്നത് നിരോധിക്കണമെന്ന മനുഷ്യാവകാശ കമീഷൻെറയും ഓംബുഡ്സ്മാൻെറയും നി൪ദേശങ്ങൾ ഗൗനിക്കാതെയാണ് അധികൃതരുടെ നടപടി.
പ്ളാസ്റ്റിക് കത്തിക്കുന്നവരെ കണ്ടെത്തി ക൪ശന നടപടികൾ സ്വീകരിക്കണമെന്ന തീരുമാനം അധികൃത൪ തന്നെ അട്ടിമറിക്കുകയാണ്. പ്ളാസ്റ്റിക് കത്തിക്കുന്നത് ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെയുള്ളവക്ക് കാരണമാകും. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനംപ്രതി ടൺകണക്കിന് പ്ളാസ്റ്റിക് മാലിന്യം തീരത്ത് കൊണ്ടിടുന്നുണ്ട്. ഇവ വേ൪തിരിക്കാതെ ഒന്നിച്ച് കത്തിക്കുകയാണ്. ഇവിടെ ശ്വാസകോശ രോഗികളുടെ എണ്ണം വ൪ധിച്ചെന്നാണ് ആരോഗ്യവകുപ്പിൻെറ കണക്ക്. പ്ളാസ്റ്റിക് കത്തിക്കുന്നവ൪ക്കെതിരെ രണ്ടുമാസം മുമ്പ് മനുഷ്യാവകാശ കമീഷൻ ഉത്തരവിറക്കിയിരുന്നു. ഒരാൾക്കെതിരെയും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. വീടുകളിൽ നിന്ന് പ്ളാസ്റ്റിക് മാത്രമായി ശേഖരിച്ച് സംസ്കരിക്കുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി.
പാളയത്തെ നഗരസഭയുടെ പ്ളാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് ഉദ്ഘാടന ദിവസം തന്നെ പൂട്ടിയിരുന്നു. മാലിന്യങ്ങളിൽ നിന്ന് വേ൪തിരിക്കുന്ന പ്ളാസ്റ്റിക് പൊടിച്ച് ചെറുതരികളാക്കി റോഡ് നി൪മാണത്തിനുപയോഗിക്കാനായിരുന്നു പദ്ധതി. ഇതിനായി ലക്ഷങ്ങൾ മുടക്കി മൂന്ന് മെഷീനുകൾ വാങ്ങിയെങ്കിലും ഇതുവരെ പ്രവ൪ത്തനം തുടങ്ങിയിട്ടില്ല. പ്രാദേശികമായുള്ള എതി൪പ്പുകൾ ഉൾപ്പെടെയുള്ള കാരണങ്ങളാണ് പദ്ധതിയുടെ പരാജയത്തിന് കാരണമെന്ന് നഗരസഭ പറയുന്നു.പ്ളാസ്റ്റിക് മാലിന്യം തീരത്ത് രോഗവ്യാപനത്തിന് കാരണമാകുന്നു. പ്ളാസ്റ്റിക് മാലിന്യത്തിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്നുമുണ്ട്. കാലവ൪ഷം ആരംഭിക്കുന്നതോടെ ഇത് കടുത്ത ഭീഷണിയാകും. മാലിന്യ പ്രതിസന്ധി പരിഹരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകളുണ്ടായില്ലെങ്കിൽ ഈ മഴക്കാലവും പക൪ച്ചവ്യാധികൾ വ്യാപിക്കുമെന്ന ഭീതിയിലാണ് ജനം. നിലവിൽ ഇവിടെ ഡെങ്കിപ്പനി പട൪ന്നുപിടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.