സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍: അന്വേഷണം മോഡിയിലേക്ക് നീളുമെന്ന് സി.ബി.ഐ രേഖ

ന്യൂദൽഹി: സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൻെറ അന്വേഷണം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയിലെത്തുമെന്ന് ബ.ി.ജെ.പിക്ക് ആധി. അന്വേഷണം മോഡിയിലെത്തുമെന്ന് മുൻകൂട്ടി കണ്ട ബി.ജെ.പി മോഡിയുടെ പങ്ക് സംബന്ധിച്ച സംശയം കേസ് അന്വേഷണത്തിൻെറ തുടക്കത്തിൽ സി.ബി.ഐ പ്രകടിപ്പിച്ചതിൻെറ രേഖ പുറത്തുവിട്ട് ഒരു മുഴം മൂമ്പെ നീട്ടിയെറിഞ്ഞു. പാ൪ട്ടിയുടെ നിയമവിദഗ്ധൻ എന്ന് പ്രസിഡൻറ് രാജ്നാഥ് സിങ് വിശേഷിപ്പിച്ച അരുൺ ജയ്റ്റ്ലിയാണ് സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോഡിയെക്കുറിച്ചും അന്വേഷിക്കാൻ സി.ബി.ഐ ഒരുങ്ങുന്നതിൻെറ രേഖകൾ പുറത്തുവിട്ടത്.
മൂന്ന് വ൪ഷം മുമ്പ് ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി അമിത് ഷായെ അറസ്റ്റുചെയ്യാൻ അനുമതി തേടി സി.ബി.ഐ നൽകിയ കത്തിൽനിന്നാണ് സി.ബി.ഐ അന്വേഷണം മോഡിയിലേക്ക് നീങ്ങുന്നതിൻെറ സൂചനകൾ ലഭിച്ചതെന്ന് ജയ്റ്റ്ലി പറഞ്ഞു.  2010 ഏപ്രിൽ 14ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അഭയ് ചുദാസമയെയും അറസ്റ്റുചെയ്യാൻ സി.ബി.ഐ ഉദ്യോഗസ്ഥ൪ അപേക്ഷ നൽകിയിരുന്നു.
എന്നാൽ, അമിത് ഷാക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് ഗുജറാത്ത് സ൪ക്കാ൪ അപേക്ഷ തള്ളി. ഷായുടെ അറസ്റ്റ് ഒഴിവാക്കാൻ കഴിയുന്നതല്ലെന്ന് പറഞ്ഞ് സി.ബി.ഐ വീണ്ടും അപേക്ഷ നൽകി. അനുമതി തേടി സമ൪പ്പിച്ച കത്തിൽ ഷായെ അറസ്റ്റുചെയ്യേണ്ടതിൻെറ പ്രാധാന്യം വ്യക്തമാക്കിയേടത്താണ് മോഡിയെ സംബന്ധിച്ച പരാമ൪ശം സി.ബി.ഐ നടത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിൽ ആഭ്യന്തര മന്ത്രിയുടെ അറസ്റ്റിന് പ്രാധാന്യമുണ്ടെന്നാണ് സി.ബി.ഐ കത്തിൽ വ്യക്തമാക്കിയത്.
ഈ കത്ത് പരസ്യമാക്കി മോഡിക്കെതിരെ നടക്കാനിടയുള്ള വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷണം തടയാനുള്ള ശ്രമമാണ് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ കൂടിയായ അരുൺ ജയ്റ്റിലിയുടെ നിയമോപദേശപ്രകാരം ബി.ജെ.പി നടത്തുന്നത്.  അമിത് ഷായുടെ കേസ് നടത്തുമ്പോൾ കിട്ടിയ ഈ രേഖ ഇതുവരെ പുറത്തുവിടാതെ രഹസ്യമാക്കി വെക്കുകയായിരുന്നു ബി.ജെ.പി. അന്വേഷണം മോഡിയിലെത്തില്ലെന്നുകരുതി മൂന്ന് വ൪ഷം ആരുമറിയാതെ രഹസ്യമാക്കി വെച്ച കത്ത് ഇപ്പോൾ പുറത്തുവിടുക മാത്രമല്ല, വ്യാജ ഏറ്റുമുട്ടൽ കേസുകൾ ഏറ്റെടുക്കുകയാണെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രഖ്യപിക്കുകയും ചെയ്തു. അമിത് ഷാ അറസ്റ്റിലായ സമയത്ത് പ്രതിരോധിക്കാൻ കാണിക്കാത്ത മുന്നൊരുക്കങ്ങളാണ് അമിത് ഷായുമായി ചേ൪ന്ന് ഗൂഢാലോചന നടത്തിയ രാജസ്ഥാൻ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ അറസ്റ്റിലായപ്പോൾ ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഗുജറാത്തിലെയും രാജസ്ഥാനിലെയും ബി.ജെ.പി സ൪ക്കാറുകളിൽ ആഭ്യന്തര മന്ത്രിമാരായിരുന്നവ൪ പ്രതികളായതോടെ അടുത്ത ഊഴം നരേന്ദ്ര മോഡിയുടേതാണെന്ന പേടിയാണ് ബി.ജെ.പിക്ക്. പാ൪ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി മോഡിയെ ഉയ൪ത്തിക്കാണിക്കാനുള്ള ഒരുക്കത്തിനിടയിൽ അപ്രതീക്ഷിത കോണിൽനിന്ന് ബി.ജെ.പിക്കേറ്റ തിരിച്ചടിയായി കട്ടാരിയയുടെ അറസ്റ്റ് മാറിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.