വരുണ്‍ ഗാന്ധി സാക്ഷികളെ കൂറുമാറ്റിച്ചു

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വോട്ടുപിടിക്കാൻ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി ജനറൽ സെക്രട്ടറി വരുൺ ഗാന്ധി കോടതിയിൽ കുറ്റവിമുക്തനാകാൻ  സാക്ഷികളെ കൂറുമാറ്റിച്ചു. കോടതി വിധി അട്ടിമറിക്കാൻ മേനക ഗാന്ധിയുടെ പുത്രൻ നടത്തിയ നീക്കങ്ങൾ ‘തെഹൽക’ നടത്തിയ ഒളികാമറ ഓപറേഷനിലാണ് പുറത്തായത്.
സാക്ഷികളെ കൂറുമാറ്റാൻ സഹായിച്ചുകൊടുത്തതിന് പ്രത്യുപകാരമായി ഉത്ത൪പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം പാ൪ട്ടി സ്ഥാനാ൪ഥിയെ പരാജയപ്പെടുത്തി വരുൺ ഗാന്ധി സമാജ്വാദി പാ൪ട്ടി സ്ഥാനാ൪ഥിയെ ജയിപ്പിച്ചുവെന്നും തെഹൽക വെളിപ്പെടുത്തി.
2009ലാണ് വരുൺ ഗാന്ധി സ്വന്തം മണ്ഡലമായ ഉത്ത൪പ്രദേശിലെ പിലിഭിത്തിൽ വ൪ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങൾ  നടത്തിയത്. തുട൪ന്ന് പൊലീസ് വരുണിനെതിരെ മൂന്ന്  കേസ് രജിസ്റ്റ൪ ചെയ്തു. രണ്ട് കേസുകൾ പ്രസംഗങ്ങളെക്കുറിച്ചുയ൪ന്ന പരാതിയെ തുട൪ന്നും മൂന്നാമത്തെത് പിലിഭിത്ത് കോടതിയിൽ കീഴടങ്ങാൻ വന്നപ്പോഴുണ്ടായ അക്രമസംഭവങ്ങളുടെ പേരിലുമായിരുന്നു. എന്നാൽ കേസിൽ ആകെയുണ്ടായിരുന്ന 88 സാക്ഷികളും കൂറുമാറിയതിനെ തുട൪ന്ന് ഈ മാസം നാലിന് കോടതി വരുണിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ക്രിമിനൽ കേസുകളുടെ ചരിത്രത്തിൽ അപൂ൪വമായ ഈ സംഭവത്തിന് പിറകിൽ നടന്ന ഗൂഢാലോചനയാണ് ഒളികാമറയിലൂടെ ‘തെഹൽക’ പുറത്തുകൊണ്ടുവന്നത്. സാക്ഷികൾ മാത്രമല്ല, സമജ്വാദി പാ൪ട്ടി മന്ത്രിയും പബ്ളിക് പ്രോസിക്യൂട്ടറും പൊലീസും ജഡ്ജി പോലും സംശയത്തിനതീതരല്ലെന്നും തെഹൽക വ്യക്തമാക്കി.
കൂറുമാറാൻ തയാറാകാതിരുന്ന സാക്ഷികളെ ഭീഷണിപ്പെടുത്തിയതും അവ൪ക്ക് കൈക്കൂലി നൽകിയതും പൊലീസായിരുന്നു. ജഡ്ജിയില്ലാതെ സാക്ഷിമൊഴി രേഖപ്പെടുത്തിയ  സംഭവങ്ങളും വരുണിൻെറ കേസിലുണ്ടായി. ഫോറൻസിക് വിദഗ്ധ൪ അടക്കമുള്ള നി൪ണായക സാക്ഷികളെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയില്ല. ചിലരെ ചോദ്യം ചെയ്തു പോലുമില്ല. കേസ് അട്ടിമറിക്കാൻ വരുണിനെ സഹായിച്ചത് അദ്ദേഹവുമായി വളരെ അടുപ്പമുള്ള സമാജ്വാദിപാ൪ട്ടിക്കാരനായ റിയാസ് അഹ്മദാണ്. മേനക ഗാന്ധിയുടെ പഴയ രാഷ്ട്രീയ സുഹൃത്താണ് റിയാസ് അഹ്മദ്. സമാജ്വാദി പാ൪ട്ടി അധികാരത്തിലെത്തിയ ശേഷം മന്ത്രിയായ റിയാസ് അഹ്മദിനോടാണ് കൂറുമാറ്റാനുള്ള സാക്ഷികളെ തെരഞ്ഞെടുക്കാൻ വരുൺ ഗാന്ധി ആവശ്യപ്പെട്ടത്. തുട൪ന്ന് സാക്ഷികളുടെ മൊഴി മാറ്റിയത് പിലിഭിത്ത് ജില്ലാ പൊലീസ് സൂപ്രണ്ട് അമിത് വ൪മയായിരുന്നു. വരുൺ ഗാന്ധിയുടെ പ്രസംഗം റിപ്പോ൪ട്ട് ചെയ്ത മൂന്ന് പത്രപ്രവ൪ത്തകരും മൊഴിമാറ്റി. എല്ലാവരെയും വരുൺ വിലക്കെടുത്തുവെന്ന് സാക്ഷിയായ പത്രപ്രവ൪ത്തകൻ ശാരിഖ് പ൪വേസും ഒളികാമറയിൽ കുറ്റസമ്മതം നടത്തുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.