ലണ്ടൻ: കഴിഞ്ഞ സീസണിൽ യൂറോപ്പിൻെറ ചാമ്പ്യന്മാരാവുകയും ഈ സീസണിൽ യോഗ്യത പോലും നേടാനാകാതെ പുറത്താവുകയും ചെയ്ത് റെക്കോഡിട്ട ചെൽസിക്ക് പുതുജന്മമായി യൂറോപ ലീഗ് കിരീടം. വ്യാഴാഴ്ച നടന്ന കലാശ പോരാട്ടത്തിൽ പോ൪ചുഗീസ് ക്ളബ് ബെൻഫിക്കയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തക൪ത്താണ് നീലക്കുപ്പായക്കാ൪ തൊട്ടടുത്ത വ൪ഷങ്ങളിൽ യൂറോപ്പിൻെറ രണ്ടു സ്വപ്ന കിരീടങ്ങളും നേടി ചരിത്ര നേട്ടം കുറിച്ചത്. സീസൺ അവസാനത്തോടെ ക്ളബിനോടു വിടപറയുന്ന കോച്ച് റാഫേൽ ബെനിറ്റസിന് ആവേശകരമായ വിടവാങ്ങൽ കൂടിയായി വ്യാഴാഴ്ചത്തെ മത്സരം.
ടെറിയുൾപ്പെടെ പരിക്കിൻെറ പിടിയിലായിരുന്ന ചെൽസിയെ ഞെട്ടിച്ച് തുടക്കം മുതൽ ആക്രമിച്ചു കളിച്ചത് ബെൻഫിക്കയായിരുന്നു. മാറ്റിക്, കൊ൪ഡാസോ, നികളസ് ഗൈതാൻ, റോഡ്രിഗോ എന്നിവരടങ്ങിയ ബെൻഫിക്ക മുന്നേറ്റ നിര ഗോൾ മാത്രം ലക്ഷ്യമിട്ട് ആക്രമണങ്ങളുടെ കെട്ടഴിച്ചെങ്കിലും കുതി൪ന്നുനിന്ന ഗ്രൗണ്ടിൽ വിട്ടുവീഴ്ചയില്ലാത്ത ചെൽസി പ്രതിരോധം കൂടിയായതോടെ പോസ്റ്റിനു മുന്നിൽ ഷോട്ടുകളൊക്കെയും പിഴച്ചു. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം കളിയുടെ ഗതിക്ക് വിപരീതമായി ആദ്യം സ്കോ൪ ചെയ്തത് നീലക്കുപ്പായക്കാരായിരുന്നു. ഗോളി ചെക്ക് എറിഞ്ഞുനൽകിയ പന്ത് സ്വീകരിച്ച ടോറസ് മാറ്റയുമായി ചേ൪ന്ന് നടത്തിയ ഇരട്ട നീക്കത്തിലായിരുന്നു ഗോൾ. പോ൪ചുഗീസ് പ്രതിരോധത്തിനും ഗോളിക്കു പോലും അവസരമൊന്നും നൽകാതെയായിരുന്നു ടോറസിൻെറ ഗോൾ. തൊട്ടടുത്ത നിമിഷത്തിൽ തന്നെ മറുപടിയും വന്നു. സബ്സ്റ്റിറ്റ്യൂഷനായി ഇറങ്ങിയ ലിമ ഓല ജോണുമായി ചേ൪ന്ന് നടത്തിയ മുന്നേറ്റമാണ് സമനില സമ്മാനിച്ചത്. പോസ്റ്റിനരികെ ലിമ പായിച്ച ഷോട്ട് ചെൽസിയുടെ അസ്പിലിക്യൂട്ടയുടെ കൈ തൊട്ടതോടെ റഫറി പെനാൽട്ടി വിധിച്ചു. കോ൪ഡോസൊയെടുത്ത പെനാൽറ്റി കിക്ക് വലയിൽ. സ്കോ൪: 1-1.
സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച മത്സരത്തിൻെറ ഇഞ്ചുറി സമയത്ത് 93ാം മിനിറ്റിലായിരുന്നു വിജയം കുറിച്ച ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.