തീവ്രവാദ ശക്തികളെ വളരാന്‍ അനുവദിക്കില്ല -ഇ.അഹമ്മദ്

 

കണ്ണൂ൪: തീവ്രവാദ-ഭീകരവാദ ശക്തികളെ ഒരുതരത്തിലും രാജ്യത്ത് വളരാൻ അനുവദിക്കില്ലെന്നും എന്തുവില കൊടുത്തും പ്രതിരോധിക്കുമെന്നും  വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്. ഇന്ത്യയിൽ വേരുകളാഴ്ത്താമെന്ന് ഏതെങ്കിലും വിധ്വംസക ശക്തികൾ കരുതുന്നുണ്ടെങ്കിൽ അത് മിഥ്യാധാരണ മാത്രമാണെന്നും ഇ. അഹമ്മദ് പറഞ്ഞു. 
തീവ്രവാദത്തിനും ഭീകരതക്കുമെതിരെ മുസ്ലിം യൂത്ത്ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാ സന്ദേശയാത്രയുടെ സമാപനം കണ്ണൂ൪ സ്റ്റേഡിയം കോ൪ണറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്ത് ത്യാഗം സഹിച്ചും തീവ്രവാദ ശക്തികളെ മുസ്ലിംലീഗ് ചെറുത്തു തോൽപിക്കും. തീവ്രവാദത്തിന് ലോകത്ത് ഒരിടത്തും സ്ഥായിയായ വിജയം നേടാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ 13ന് കൂത്തുപറമ്പ്, പാടിച്ചാൽ, രയരോം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച മൂന്ന് മേഖലാ ജാഥകളാണ്  ബുധനാഴ്ച വൈകീട്ട് കണ്ണൂരിൽ സംഗമിച്ചത്.  കെ.പി. താഹി൪ അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വി.കെ. അബ്ദുൽ ഖാദ൪ മൗലവി, കെ.എം. സൂപ്പി, അബ്ദുറഹ്മാൻ കല്ലായി, അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവ൪ സംസാരിച്ചു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.