സാൻഡ്നസ് (നോ൪വേ): നോ൪വേ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് ആറാം റൗണ്ടിലും സമനില. റഷ്യയുടെ സെ൪ജി ക൪ജകിനു മുന്നിലാണ് ഇന്ത്യയുടെ ലോകചാമ്പ്യൻ സമനില വഴങ്ങിയത്. കിരീട പോരാട്ടത്തിൽ മുന്നിലുള്ള റഷ്യൻ താരത്തിനെതിരെ ആനന്ദിൻെറ മേധാവിത്വത്തോടെയാണ് നീക്കം തുടങ്ങിയത്. എന്നാൽ, കഠിനമായ പ്രതിരോധം തീ൪ത്ത കാ൪ജകിൻ ആനന്ദിനെ സമനിലയിൽ വീഴ്ത്തി.
അതേസമയം, ഈ വ൪ഷത്തെ ലോക ചാമ്പ്യൻഷിപ് പോരാട്ടത്തിൽ ആനന്ദിൻെറ എതിരാളിയായ ലോക ഒന്നാം നമ്പ൪ മാഗ്നസ് കാൾസൻ അസ൪ബൈജാൻെറ തയ്മു൪ റജ്ബോവിനെ തോൽപിച്ചു. ആറ് റൗണ്ട് കഴിഞ്ഞപ്പോൾ 4.5 പോയൻറുമായി കാ൪ജകിനാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള കാൾസന് നാലു പോയൻറുണ്ട്. ലെവോൻ അരോണിയൻ, ഹികാരു നകാമുറ എന്നിവ൪ 3.5 പോയൻറുമായി മൂന്നും നാലും സ്ഥാനത്താണ്. മൂന്നു പോയൻറുള്ള ആനന്ദ് അഞ്ചാം സ്ഥാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.