പെല്ലഗ്രിനി മാന്‍. സിറ്റി കോച്ച്

 

ലണ്ടൻ: മാഞ്ചസ്റ്റ൪ സിറ്റിയിൽ റോബ൪സോ മാൻസീനിയുടെ പിൻഗാമിയായി മലാഗ കോച്ച് മാനുവൽ പെല്ലഗ്രിനിയെത്തും. സിറ്റിയുടെ പരിശീലകനായി ചുമതലയേൽക്കാൻ പെല്ലഗ്രിനിക്ക് മലാഗ അധികൃത൪ അനുമതി നൽകിയതായി സ്പാനിഷ് പത്രം റിപ്പോ൪ട്ട് ചെയ്തു. ക്ളബിന് 40 ലക്ഷം യൂറോ നൽകിയാണ് സിറ്റി  ചിലി കോച്ചിനെ ടീമിലെത്തിക്കുന്നത്. മലാഗയുമായി രണ്ടു വ൪ഷം കൂടി കരാ൪ ബാക്കി നിൽക്കെയാണ് മുൻ ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റ൪ സിറ്റിയുടെ പരിശീലന കുപ്പായത്തിലേക്ക് പെല്ലഗ്രിനിയെത്തുന്നത്. ജൂൺ 30ഓടെ സിറ്റിയുടെ ചുമതലയേൽക്കും. 
കിരീടമൊന്നുമില്ലാതെ സീസൺ അവസാനിച്ചതോടെ കഴിഞ്ഞ ദിവസമാണ് മാൻസീനിയെ മാഞ്ചസ്റ്റ൪ സിറ്റിയുടെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയത്. ഞായറാഴ്ച വിഗാനെതിരായ എഫ്.എ കപ്പ് ഫൈനലിൽ ഒരു ഗോളിന് തോറ്റതാണ് മാൻസീനിയുടെ പുറത്താകലിന് വേഗം കൂട്ടിയത്. 2009ൽ മാ൪ക് ഹ്യൂഗ്സിൻെറ പിൻഗാമിയായി സിറ്റിയിലെത്തിയ മാൻസീനി കഴിഞ്ഞ സീസണിൽ ടീമിനെ ചാമ്പ്യന്മാരാക്കിയെങ്കിലും ഇക്കുറി യുനൈറ്റഡിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.