കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ ഒടുവിൽ പൊലീസ് വഴിയിലിറങ്ങി. ജില്ലാപൊലീസ് മേധാവി എം.പി.ദിനേശ്, കോഴിക്കോട് ഡെപ്യൂട്ടി കമീഷണ൪ കെ. ബി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് നഗരം കുരുക്കിലാകുന്ന ജങ്ഷനുകളിൽ പരിശോധന നടത്തിയത്. ശീമാട്ടി റൗണ്ടാന, ബേക്ക൪ ജങ്ഷൻ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗതക്രമീകരണത്തിന് മാറ്റം വരുത്തിയിട്ടുണ്ട്. സി.എം.എസ് കോളജ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നേരിട്ട് എം.സി റോഡിൽ പ്രവേശിക്കാതെ സ്വകാര്യബസുകൾ ബേക്ക൪ ജങ്ഷനിലേക്ക് പ്രവേശിക്കുന്ന വഴിയിലൂടെ എം.സി റോഡിലേക്ക് തിരിയണം. തിരുനക്കര സ്റ്റാൻഡ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ശീമാട്ടി റൗണ്ടാന മുറിച്ച് ശാസ്ത്രി റോഡിലേക്ക് കയറുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി സംഘം കണ്ടെത്തി. ഈ വാഹനങ്ങൾ നേരെ ബേക്ക൪ ജങ്ഷനിലെത്തിയശേഷം തിരിഞ്ഞ് എം.സി റോഡ് വഴി ശാസ്ത്രിറോഡിൽ പ്രവേശിക്കണം. നാഗമ്പടം ഭാഗത്തുനിന്ന് എം.സി റോഡിലൂടെ വരുന്ന വാഹനങ്ങൾ കുര്യൻ ഉതുപ്പ് റോഡ് വഴി ശാസ്ത്രി റോഡിലൂടെ പി.ടി. ചാക്കോ പ്രതിമയുടെ ഭാഗത്തുനിന്ന് തിരിഞ്ഞ് എം.സി റോഡിൽ പ്രവേശിക്കണമെന്നും പൊലീസ് സംഘം നി൪ദേശിച്ചു. ഡിവൈ.എസ്.പി വി.അജിത്, വെസ്റ്റ് സി.ഐ എ.ജെ.തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശീമാട്ടി റൗണ്ടാന പൊളിച്ച് ചെറുതാക്കിയാൽ ഈഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് ഡിവൈ.എസ്.പി വി.അജിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.