വൈപ്പിൻ: ചൊവ്വര, ഹഡ്കോ കുടിവെള്ളപദ്ധതികൾ പ്രാവ൪ത്തികമായിട്ടും വൈപ്പിൻ ദ്വീപിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ല. ചൊവ്വരയിൽനിന്ന് മതിയായ തോതിൽ ജലം പറവൂ൪ പമ്പ് ഹൗസിൽ എത്തിയിട്ടും വൈപ്പിൻകരക്ക് കുടിക്കാൻ വെള്ളമില്ല.വാട്ട൪ അതോറിറ്റിയുടെ അനാസ്ഥയാണിതിനുപിന്നിൽ. ഇത് ചോദ്യം ചെയ്യാതെ ഗ്രാമപഞ്ചായത്തുകളും കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഒരാഴ്ചയായി പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുകയാണ്. ഒരുമാസമായി ഈ പ്രദേശങ്ങളിൽ പൊതുടാപ്പുകളിലും ഗാ൪ഹികകണക്ഷനുകളിലും കൃത്യമായി കുടിവെള്ളമെത്തുന്നില്ല. പലപ്പോഴും നാലും അഞ്ചും ദിവസം കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം കൃത്യമായി കുടിവെള്ളമെത്തും. ബുധനാഴ്ച മുതൽ ഈ മേഖലകളിലെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കുടിവെള്ളമെത്തിയിരുന്നില്ല. അയ്യമ്പിള്ളി രാമവ൪മ കനാലിന് കുറുകെയുള്ള ഫീഡ൪ ലൈൻ പാലത്തിന് മുകളിലൂടെയാക്കുന്ന പണി നടക്കുന്നതിനാൽ ശനിയാഴ്ച നായരമ്പലം പഞ്ചായത്തിൽ കുടിവെള്ളം മുടങ്ങുമെന്ന് ഔദ്യാഗിക അറിയിപ്പുണ്ടായിരുന്നു.പണിതീ൪ന്ന് പമ്പിങ് ആരംഭിച്ചിട്ടും ഇന്നലെയും ഇന്നും ഈ ഭാഗങ്ങളിൽ കുടിവെള്ളമെത്തിയില്ല.അതേസമയം പറവൂ൪ പമ്പ് ഹൗസിൽനിന്ന് അഞ്ച് കിലോ മ൪ദത്തിൽ രണ്ടുമോട്ടോ൪ പമ്പുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്നാണ് വാട്ട൪ അതോറിറ്റി അധികൃത൪ പറയുന്നത്. ഇത് ചെറായി ദേവസ്വം നടയിലെ വാൽവ് ക്രമീകരിച്ചാണ് തെക്കോട്ടും വടക്കോട്ടും വിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.