ചേ൪ത്തല: താലൂക്കാശുപത്രിയിൽ പ്രസവത്തെ തുട൪ന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട്, പൊലീസ് റിപ്പോ൪ട്ട് എന്നിവ വിശദമായി പരിശോധിക്കുന്നതിന് ജില്ലാ മെഡിക്കൽ ബോ൪ഡിന് വിട്ടു.
ഡി.എം.ഒ കൺവീനറായ സമിതിയിൽ ജില്ലയിലെ സീനിയ൪ ഗൈനക്കോളജിസ്റ്റ്, ഫോറൻസിക് വിദഗ്ധൻ, ഗവ. പ്ളീഡ൪ എന്നിവരാണ് മറ്റംഗങ്ങൾ. കഴിഞ്ഞദിവസം ലഭിച്ച പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ കുഞ്ഞിൻെറ കഴുത്തിലെ അസ്ഥി ഒടിഞ്ഞതായി പറയുന്നുണ്ട്. ഇതും മരണകാരണമായി പറയുന്നു.
പൊലീസ് റിപ്പോ൪ട്ടിൻെറ കൂടി അടിസ്ഥാനത്തിലായിരിക്കും ബോ൪ഡിൻെറ തീരുമാനമുണ്ടാകുക. കഴിഞ്ഞ മേയ് അഞ്ചിന് ഉച്ചക്ക് രണ്ടിനാണ് താലൂക്കാശുപത്രിയിൽ കുഞ്ഞ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.