ഒന്നരക്കിലോ കഞ്ചാവുമായി വൃദ്ധന്‍ പിടിയില്‍

 

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് 15ാം വാ൪ഡ് തോട്ടുചിറ വീട്ടിൽ ചെല്ലി സുര എന്നുവിളിക്കുന്ന സുരേന്ദ്രനെ (60) ഒന്നരക്കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. കൊമ്മാടി ബൈപാസ് ജങ്ഷന് സമീപത്തുനിന്നാണ് പിടികൂടിയത്. 
ഇയാൾ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി തോംസൺ ജോസിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നോ൪ത്ത് പൊലീസും ഷാഡോ പൊലീസും നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം നാലോടെ ഇയാൾ പിടിയിലായത്. 
കൊമ്മാടി ബൈപാസിൽ സിൽവ൪ നിറത്തിലെ മാരുതി ആൾട്ടോ കാറിലായിരുന്നു കഞ്ചാവുമായി എത്തിയത്. രഹസ്യമായി പൊലീസ് സംഘം കാ൪ വളഞ്ഞതിനെ തുട൪ന്ന് പ്രതി കഞ്ചാവ് നിറച്ച പ്ളാസ്റ്റിക് ബാഗുമായി ഓടാൻ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്. ചോദ്യംചെയ്യലിൽ ഇയാളുടെ വീടിന് സമീപത്തെ പട്ടിക്കൂടിനോട് ചേ൪ന്ന് പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിന്നീട് കണ്ടെടുത്തു. വീട്ടിൽ അപരിചിത൪ എത്താതിരിക്കാൻ ചുറ്റും ഉയരത്തിൽ മതിൽ കെട്ടി അതിനുള്ളിൽ മുന്തിയയിനം നായകളെയാണ് വള൪ത്തുന്നത്. അപരിചിത൪ വന്നാൽ നായകളുടെ കുരകേട്ട് എത്തുന്ന വീട്ടുകാ൪ ഉടൻ കഞ്ചാവ് ഒളിപ്പിച്ചശേഷമെ വാതിൽ തുറക്കുകയുള്ളൂ. വ൪ഷങ്ങളായി ഇയാൾ പൊലീസിനും എക്സൈസിനും പിടികൊടുക്കാതെ തന്ത്രപരമായി കച്ചവടം നടത്തിവരികയായിരുന്നു. സമൂഹത്തിൽ മാന്യനാണെന്ന് വരുത്താൻ ശ്രമിക്കുന്ന ഇയാൾ മത്സ്യക്കച്ചവടം മൊത്തമായി നടത്തിവരുന്നുണ്ട്. അതിൻെറ മറവിലും കഞ്ചാവ് വിൽപ്പനയുണ്ടെന്നാണ് പൊലീസിൻെറ സംശയം. നിരവധി വാഹനങ്ങളും ഇയാൾക്ക് ഉണ്ടത്രേ. ഇയാൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതിന് മറ്റ് ജില്ലകളിൽ ഏജൻറുമാരുണ്ടെന്നും അവരെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
സി.ഐ അജയ്നാഥിൻെറ നേതൃത്വത്തിൽ എസ്.ഐ കെ.എസ്. മോഹൻദാസ്, എ.എസ്.ഐ രാജഗോപാലൻ, സീനിയ൪ സി.പി.ഒമാരായ വ൪ഗീസ്, റോജൻ, സി.പി.ഒ മധു, ബൈജു, ഷാഡോ പൊലീസുകാരായ സന്തോഷ്, പ്രവീഷ്, സുമിത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.