വെള്ളിക്കുളങ്ങര (തൃശൂ൪): മാവോയിസ്റ്റുകളെ നേരിടാനുള്ള പ്രത്യേക പൊലീസ് സേനയായ തണ്ട൪ബോൾട്ട് വെള്ളിക്കുളങ്ങര വനമേഖലയിൽ തിരച്ചിൽ നടത്തി. ചാലക്കുടി ഡിവൈ.എസ്.പി ടി.കെ. തോമസ്, കൊടകര സി.ഐ കെ. സുമേഷ്, വെള്ളിക്കുളങ്ങര എസ്.ഐ സി.വി. സിദ്ധാ൪ഥൻ, തണ്ട൪ബോൾട്ട് എ.എസ്.ഐ ടി.കെ. മുഹമ്മദ് ബഷീ൪ എന്നിവരുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ സംഘം വനമേഖലയിൽ പരിശോധനക്കിറങ്ങിയത്.
നിലമ്പൂരിൽ നിന്നെത്തിയ തണ്ട൪ബോൾട്ട് സംഘത്തിൽ 26 കമാൻഡോകളുണ്ടായിരുന്നു. പരിയാരം ഫോറസറ്റ് ഡെപ്യൂട്ടി റേഞ്ച൪ അബ്ദുൽ റസാഖിൻെറ നേതൃത്വത്തിലുള്ള വനപാലകരും പിന്നീട് സംഘത്തോടൊപ്പം ചേ൪ന്നു. ആദ്യം രണ്ടുകൈ മലയൻകോളനിയിലേക്ക് സംഘം പോയത്. കോളനിയിലെ വീടുകളിലെത്തിയ സംഘം ആദിവാസികളുമായി സംസാരിക്കുകയും ഫോൺ നമ്പ൪ ഉൾപ്പടെയുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പൊലീസിൻെറ ചോദ്യങ്ങൾ ക്കുമുന്നിൽ ആദ്യം ഭയന്നെങ്കിലും ഡിവൈ.എസ്.പിയുടെയും സി.ഐയുടെയും സൗഹൃദത്തോടെയുള്ള പെരുമാറ്റം കണ്ടപ്പോൾ ആദിവാസി കുടംബങ്ങളുടെ ആശങ്കയകന്നു. സ്ഥിരമായി കാട്ടിൽ പോകുന്നവരെക്കുറിച്ചും മറ്റുമുള്ള വിവരങ്ങളാണ് പൊലീസ് ചോദിച്ചറിഞ്ഞത്. പുറമെനിന്നും അപരിചിതരായ ആളുകളെ കോളനിയിലോ വനമേഖലയിലോ കണ്ടാൽ വിവരം അറിയിക്കണമെന്ന് പൊലീസ് കോളനി നിവാസികളോടാവശ്യപ്പെട്ടു.
ഒമ്പതരയോടെ രണ്ടുകൈ കോളനിയിൽ നിന്നിറങ്ങിയ സംഘം വാരംകുഴി വനത്തി ൽ തിരച്ചിൽ നടത്തിയ ശേഷം വനത്തിലൂടെ കടന്ന് കോ൪മല വഴി ശാസ്താംപൂവം കാട൪കോളനിയിലെത്തി. അവിടെനിന്നും കാരിക്കടവ് മലയൻ കോളനിയിലെത്തി. കാരിക്കടവ് മലയൻ കോളനിയിൽ ഈവ൪ഷം എസ്. എസ്.എൽ.സി പരീക്ഷ വിജയിച്ച അഖിലക്കും വിപിനും പ്ളസ് ടു പരീക്ഷ വിജയിച്ച ബിൻസിക്കും പൊലീസുകാ൪ പാരിതോഷികങ്ങൾ നൽകി അനുമോദിച്ചു. കോളനിയിലെ പ്രായം ചെന്നവ൪ക്കും ഉപഹാരം നൽകി പൊലീസും ആദിവാസികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായുള്ള ഒരു സാധാരണ സന്ദ൪ശനം മാത്രമാണിതെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ചാലക്കുടി ഡിവൈ.എസ്.പി ടി.കെ. തോമസും കൊടകര സി.ഐ കെ. സുമേഷും പറഞ്ഞു.
തണ്ട൪ബോൾട്ട് സംഘം രണ്ടുദിവസം കൂടി ജില്ലയിലുണ്ടാകും. ചൊവ്വാഴ്ച വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിമ്മിനി വനമേഖലയിലും ബുധനാഴ്ച മലക്കപ്പാറ വനമേഖലയിലും സംഘം പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.