കരുനാഗപ്പള്ളി: സാമ്പത്തികതാൽപര്യങ്ങൾക്കായി സാമ്രാജ്യത്വശക്തികളുടെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന കുതന്ത്രത്തിൻെറ സൃഷ്ടിയാണ് ഫാഷിസവും വ൪ഗീയതയുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. എ.പി അബ്ദുൽവഹാബ്. ഐ.എൻ.എൽ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഫാഷിസത്തിനും വ൪ഗീയതക്കുമെതിരെ ഇടത് മതേതരകൂട്ടായ്മയുടെ പ്രസക്തി, അബ്ദുന്നാസി൪ മഅ്ദനിയുടെ ജയിൽവാസവും വരേണ്യവ൪ഗത്തിൻെറ നിക്ഷിപ്ത താൽപര്യങ്ങളും’ എന്നീ വിഷയങ്ങളിൽ കരുനാഗപ്പള്ളി ടൗൺ ക്ളബിൽ സംഘടിപ്പിച്ച സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡൻറ് ശൂരനാട് സൈനുദ്ദീൻ അധ്യക്ഷതവഹിച്ചു. എം.സി.ഐ പ്രസിഡൻറ് എം.എ. സലാം, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽസെക്രട്ടറി ചവറ സരസൻ, എൻ.സി.പി സംസ്ഥാന നി൪വാഹകസമിതി അംഗം ഷംസുദ്ദീൻ മുസ്ലിയാ൪, ജനതാദൾ സംസ്ഥാന ജനറൽസെക്രട്ടറി സി.കെ. ഗോപി, ഐ.എൻ.എൽ സംസ്ഥാനസെക്രട്ടറി എം.എം മാഹീൻ, ഷിബു മുസ്തഫ പുനലൂ൪, സാബു മല്ലശേരി, പോരുവഴി കബീ൪, അഡ്വ. നൗഷാദ് എന്നിവ൪ സംസാരിച്ചു. ഐ. എൻ.എൽ ജില്ലാ ജനറൽസെക്രട്ടറി മുഹമ്മദ് ഹ൪ഷാദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.