യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍െറ വീടിനുനേരെ ആക്രമണം

 

കായംകുളം: വള്ളികുന്നത്ത് യൂത്ത് കോൺഗ്രസ് നേതാവിൻെറ വീടിനുനേരെ ആക്രമണം. മണ്ഡലം പ്രസിഡൻറ് പേരൂ൪ വിഷ്ണുവിൻെറ വീടിന് നേരെയാണ് ഞായറാഴ്ച പുല൪ച്ചെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിൻെറ മുൻവശത്തെ ജനൽ ഗ്ളാസുകൾ അടിച്ചുതക൪ക്കുകയായിരുന്നു. വീട്ടുകാ൪ ഉണ൪ന്നപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. ഇതിനുശേഷമാണ് കാഞ്ഞിപ്പുഴയിൽ പള്ളിക്കുനേരെ ആക്രമണമുണ്ടായത്. രണ്ടും ഒരേ സംഘമാണോയെന്ന സംശയവും ഉയ൪ന്നിട്ടുണ്ട്.
കേന്ദ്ര സഹമന്ത്രി കൊടിക്കുന്നിൽ സുരേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ആ൪. ജയപ്രകാശ്, ഡി.സി.സി സെക്രട്ടറി കറ്റാനം ഷാജി, കെ.കെ. ഷാജു തുടങ്ങിയവ൪ സ്ഥലം സന്ദ൪ശിച്ച് പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.