പൊലീസിന്‍െറ നടപടിയില്‍ നഷ്ടമായത് കുടുംബത്തിന്‍െറ അത്താണി

 

രാജപുരം: കഴിഞ്ഞ ദിവസം പാണത്തൂരിൽ പൊലീസ് ഓടിച്ചതിനെതുട൪ന്ന് കിണറ്റിൽ വീണ് യുവാവ് മരിച്ചതോടെ നഷ്ടമായത് ഒരു കുടുംബത്തിൻെറ അത്താണിയെ. 
അച്ഛനും അമ്മയും സഹോദരങ്ങളും കട്ടപ്പനയിലെ ബന്ധുവീട്ടിൽ പോയതിനാൽ സെബാസ്റ്റ്യൻ തനിച്ചായിരുന്നു കുറച്ചുനാളായി താമസം. എറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബത്തിൻെറ ആകെയുള്ള വരുമാനം സെബാസ്റ്റ്യൻ പെയിൻറിങ് ജോലി ചെയ്തു കിട്ടുന്ന വരുമാനമായിരുന്നു.
 സുഹൃത്തിൻെറ കല്യാണത്തിന് പോയി രാത്രിയിൽ തിരിച്ചുവരുന്നതിനിടയിൽ  കൂടെയുണ്ടായ സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് നിൽക്കുമ്പോഴാണ് രാജപുരം ഗ്രേഡ് എസ്.ഐ അഷ്റഫിൻെറ നേതൃത്വത്തിൽ ഇവരെ പിടികൂടി ഏതു വീട്ടിലാണ് കവ൪ച്ച നടത്താൻ ആലോചനയെന്ന്  ചോദിക്കുകയും ഇയാളോടൊപ്പം ഉണ്ടായിരുന്ന നാസ൪ (28), ശ്രീജിത്ത് (24) എന്നിവരെ ജീപ്പിൽ കയറ്റി മ൪ദിക്കുകയും ചെയ്തത്. ഇത് കണ്ട് ഓടിയ എട്ടോളം പേരിൽ ഒരാളായ സെബാസ്റ്റ്യനാണ് കിണറ്റിൽ വീണ് മരിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.