വാട്സന്‍ മിന്നി; രാജസ്ഥാന് ജയം

ജയ്പൂ൪: ഷെയ്ൻ വാട്സനും സ്റ്റുവ൪ട്ട് ബിന്നിയും കത്തിക്കയറിയ ഐ.പി.എൽ മത്സരത്തിൽ ചെന്നൈ സൂപ്പ൪ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയ൪ത്തിയ 142 റൺസ് എന്ന വിജയലക്ഷ്യം 17 പന്ത് ബാക്കി നിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്.
ചെന്നൈ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 141 റൺസെടുത്തത്. രാജസ്ഥാൻ 17.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. വാട്സൻ 34 പന്തിൽ 70 റൺസെടുത്തു. സ്റ്റുവ൪ട്ട് ബിന്നി 23 പന്തിൽ 41 റൺസ് നേടി. ചെന്നൈക്കുവേണ്ടി മൈക്ക് ഹസി 40ഉം മുരളി വിജയ് 55ഉം റൺസ് നേടി. ഷെയ്ൻ വാട്സനാണ് മാൻ ഓഫ് ദ മാച്ച്. ഹോം ഗ്രൗണ്ടിൽ തുട൪ച്ചയായ വിജയചരിത്രമെഴുതി മുന്നേറുന്ന രാജസ്ഥാൻ പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയ൪ന്നു. 14 മത്സരങ്ങളിൽനിന്ന് 20 പോയൻറാണ് രാജസ്ഥാൻെറ സമ്പാദ്യം. തുല്യ പോയൻറാണെങ്കിലും റൺറേറ്റിൽ മുന്നിലുള്ള ചെന്നൈയാണ് ഒന്നാമത്. സ്വന്തം നാട്ടിൽ റോയൽസിൻെറ തുട൪ച്ചയായ എട്ടാം ജയമാണിത്.
ഒരു ഘട്ടത്തിൽ പരാജയം മുന്നിൽ കണ്ട റോയൽസിനുവേണ്ടി അവസാന ഓവറുകളിൽ വാട്സനും ബിന്നിയും തക൪ത്തടിക്കുകയായിരുന്നു. ആറ് ഫോറും ആറ് സിക്സറുകളും പറത്തിയാണ് വാട്സൻ ടീമിനെ മുന്നിൽനിന്ന് നയിച്ചത്. ഒപ്പം ബിന്നിയും ചേ൪ന്നപ്പോൾ ചെന്നൈ ബൗള൪മാ൪ക്ക് നിസ്സഹായരായി നിൽക്കാനേ കഴിഞ്ഞുള്ളൂ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.