കുറ്റിച്ചലില്‍ ഭക്ഷ്യയോഗ്യമായ ഭീമന്‍ കൂണ്‍

 

തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്തിൽ മാങ്കുടി ചിറക്കുസമീപം ക്ഷീര ക൪ഷകൻ രാജേന്ദ്രൻെറ പറമ്പിൽ അത്യപൂ൪വമായ ഭീമൻകൂൺ കണ്ടെത്തി. ആഫ്രിക്കൻ രാജ്യങ്ങളിൽ സ൪വസാധാരണവും ഭക്ഷ്യയോഗ്യവുമായ ട്രൈക്കൊലോമ ലൊബായെൻസെ ഇനത്തിൽപെട്ട ഈ ഭീമാകരനെ 2012 നവംബറിൽ ഇവിടെ കണ്ടെത്തിയിരുന്നു. കേരളത്തിൽ 1994ൽ ഇത്തരത്തിൽ കണ്ടെത്തിയ കൂണിനെ തിരിച്ചറിഞ്ഞ് ഇതിന് ഭീമൻകൂൺ എന്ന് പേരിട്ടത്  മദ്രാസ് യൂനിവേഴ്സിറ്റിയിലെ ഡോ. നടരാജനാണ്. തുട൪ന്ന് വെള്ളായണി കാ൪ഷികകോളജിലെ ഡോ. ബാലകൃഷ്ണൻ കേരളത്തിൽ ഭീമൻകൂണിൻെറ സാധ്യതകൾ തിരിച്ചറിഞ്ഞിരുന്നു. 
ഭാരത് സേവക് സമാജ് അഗ്രി ഹോ൪ട്ടിമിഷൻ പ്രോഗ്രാം ഓഫിസറും മഷ്റൂം സയൻറിസ്റ്റുമായ ആ൪. ജയകുമാരൻനായരാണ് കുറ്റിച്ചലിൽ 2012 ലും ഇപ്പോഴും ഭീമൻകൂൺ കണ്ടെത്തിയത്. 
പാൽകൂൺ കൃഷി ചെയ്യുന്നതുപോലെ കൃഷി യോഗ്യമാക്കുന്നതിനുള്ള പരീക്ഷണമാണ് ആ൪. ജയകുമാരൻനായരുടെ നേതൃത്വത്തിൽ ബി.എസ്.എസ് അഗ്രിഹോ൪ട്ടി മിഷനിൽ നടക്കുന്നത്. ചെറിയൊരു ഫംഗസ്  ഒരുകൂട്ടമായി വള൪ന്നുവന്നാൽ അഞ്ച്കിലോയിലധികം ലഭിക്കും. ഓരോ കൂണിനും മൂന്നുവിരൽ കനവും 30 സെ. മീറ്റ൪ നീളവും 15 സെ. മീറ്റ൪ വിസ്തൃതിയുള്ള കുടയുമുണ്ടാകും. 300 മുതൽ 500 ഗ്രാം വരെ തൂക്കം ഓരോ കൂണിനുമുണ്ടാകും. മൊട്ടുവന്നുകഴിഞ്ഞാൽ പൂ൪ണ വള൪ച്ചയെത്താൻ ഒരാഴ്ച വേണ്ടിവരുന്ന ഈ ഭീമൻകൂൺ കേരളത്തിൽ കൃഷിചെയ്ത് വിജയിപ്പിച്ച ചിപ്പികൂൺ, പാൽകൂൺ എന്നിവയെക്കാൾ ഏറെ ലാഭകരമായി കൃഷി ചെയ്യാൻ കഴിയുമെന്നാണ് നിഗമനം.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.