സി.പി.എം ആക്രമണം തടയാന്‍ മുസ്ലിംലീഗുമായി കൈകോര്‍ക്കാം-ബി.ജെ.പി

 

വാടാനപ്പള്ളി: മതതീവ്രവാദികളുമായി ചേ൪ന്ന് സി.പി.എം നടത്തിവരുന്ന ആക്രമണങ്ങളെ തടയാൻ മുസ്ലിംലീഗുമായി കൈകോ൪ക്കാൻ ബി.ജെ.പി തയാറാണെന്ന് പാ൪ട്ടി ജില്ലാ പ്രസിഡൻറ് അഡ്വ. ബി. ഗോപാലകൃഷ്ണൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. തീവ്രവാദികൾ സി.പി.എമ്മുമായി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ ് വാടാനപ്പള്ളിയിൽ ആ൪.എസ്.എസ് നേതാക്കൾക്കും ക്ഷേത്രത്തിനും നേരെ ആക്രമണം ഉണ്ടായത്. മാറാട് കടപ്പുറം പോലെ വാടാനപ്പള്ളി കടപ്പുറവും ആവാതിരിക്കാൻ സി.പി.എം ആത്മപരിശോധന നടത്തണം. ഇന്നേവരെ ശാഖക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ല. ഇപ്പോൾ ശാഖക്കുനേരെയും ആദ്യമായി ആക്രമണം നടന്നു. സി.പി.എം തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. 
സംഘ൪ഷമോ വ൪ഗീയ ലഹളയോ ഉണ്ടായാൽ നിരപരാധികളായ പല മതവിശ്വാസികളും ആക്രമണത്തിന് ഇരയാകും, മതസൗഹാ൪ദവും തകരും. അതുകൊണ്ടാണ് ബി.ജെ.പി ആത്മനിയന്ത്രണം പാലിക്കുന്നതും ആയുധം എടുക്കാത്തതും. എന്നാൽ, സി.പി.എം ലക്ഷ്മണരേഖ ലംഘിച്ചാൽ ബി.ജെ.പി ശക്തമായി തിരിച്ചടിക്കുമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. ആക്രമണത്തെ ആക്രമണം കൊണ്ടുതന്നെ നേരിടുമെന്നും ബി.ജെ.പി നേതാവ് മുന്നറിയിപ്പ് നൽകി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലീഗ്-കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. പ്രശ്നം ഉണ്ടായിട്ടും സ്ഥലം എം.എൽ.എ ഇടപെട്ടിട്ടില്ല. ആക്രമണങ്ങളുമായുള്ള ഗൂഢാലോചനകളെക്കുറിച്ച് പൊലീസ് ഇനിയും അന്വേഷിച്ചിട്ടില്ല.മതതീവ്രവാദ-സി.പി.എം കൂട്ടുകെട്ടിനെതിരെയും ലീഗ്-കോൺഗ്രസ് നിഷ്ക്രിയത്വത്തിനെതിരെയും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് 18 മുതൽ 25 വരെ വാടാനപ്പള്ളിയിൽ 50 കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. യുവമോ൪ച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ധനീഷ്, ബി.ജെ.പി മുൻ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സന്തോഷ് പണിക്കശേരി എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.