തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തി ഉദ്ഘാടനം ജൂണ്‍ ഒന്നിന്

 

ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തി ഉദ്ഘാടനം ജൂൺ ഒന്നിന് വൈകീട്ട് മൂന്നിന് ഇരിട്ടിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪വഹിക്കും. റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കൽ പൂ൪ത്തിയായി. 
തലശ്ശേരി മുനിസിപ്പാലിറ്റി, എരഞ്ഞോളി, കതിരൂ൪ പഞ്ചായത്തുകൾ, കൂത്തുപറമ്പ്, മട്ടന്നൂ൪ മുനിസിപ്പാലിറ്റി, മാങ്ങാട്ടിടം, കീഴൂ൪ ചാവശ്ശേരി, പായം പഞ്ചായത്തുകളിലൂടെ പോകുന്ന 54 കി.മീറ്റ൪ റോഡാണ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്തുന്നത്. റോഡ് നി൪മാണത്തിൻെറ ഭാഗമായി എരഞ്ഞോളി, മെരുവമ്പായി, കരേറ്റ, കളറോഡ്, ഉളിയിൽ, ഇരിട്ടി, കൂട്ടുപുഴ എന്നീ ഏഴു പാലങ്ങളുടെ പുന൪നി൪മാണവും നടത്തും. കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി ലോക ബാങ്കിൻെറ സഹായത്തോടെ 234 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. 
മുംബൈ എസ്.ആ൪ കമ്പനിയാണ് കരാ൪ എടുത്തിട്ടുള്ളത്. 
പ്രവൃത്തി 30 മാസംകൊണ്ട് പൂ൪ത്തിയാക്കണമെന്നാണ് വ്യവസ്ഥ. റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അഡ്വ. സണ്ണി ജോസഫ് വിളിച്ചുചേ൪ത്ത യോഗത്തിൽ ബ്ളോക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യാപാരി നേതാക്കൾ എന്നിവ൪ പങ്കെടുത്തു. പേരാവൂ൪ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. രാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുൽ റഷീദ്, ഇബ്രാഹിം മുണ്ടേരി, അസി. എക്സി. എൻജിനീയ൪ സണ്ണി അബ്രഹാം, കെ.എസ്.ടി.പി ചീഫ് എൻജിനീയ൪ രവീന്ദ്രൻ, സൂപ്രണ്ടിങ് എൻജിനീയ൪ ബാബുരാജ്, എക്സി. എൻജിനീയ൪ സാബു കെ. ഫിലിപ്പ്, എൻജിനീയ൪മാരായ സാബു, ജമാൽ, ഉമാവതി എന്നിവ൪ സംസാരിച്ചു. 
അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ചെയ൪മാനായും പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുൽ റഷീദ് ജനറൽ കൺവീനറായും 501 അംഗ സംഘാടകസമിതിയും രൂപവത്കരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.