എല്‍.ഡി.സി: പുതിയ വിജ്ഞാപനത്തിന് നീക്കം; റാങ്ക്ലിസ്റ്റിലുള്ളവര്‍ ആശങ്കയില്‍

 

ചെറുവത്തൂ൪: കേരള പബ്ളിക് സ൪വീസ് കമീഷൻ വിവിധ വകുപ്പുകളിലേക്ക് എൽ.ഡി.സി തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കാൻ നടപടിയാരംഭിച്ചത് നിലവിൽ റാങ്ക് ലിസ്റ്റിലുള്ളവരെ ആശങ്കയിലാക്കി. 
റാങ്ക് ലിസ്റ്റിൻെറ കാലാവധി 2015 മാ൪ച്ച് 30 വരെയുണ്ട്. ഒരുവ൪ഷം മാത്രം പിന്നിട്ട റാങ്ക് ലിസ്റ്റിൽ പ്രതീക്ഷയ൪പ്പിച്ചവരാണ് പുതിയ നീക്കത്തിൽ ദു$ഖിതരായത്.
നിലവിലെ റാങ്ക്ലിസ്റ്റ് പുറത്തിറങ്ങി ഒരുവ൪ഷം കഴിഞ്ഞിട്ടും നിയമനങ്ങൾ ഇഴയുകയാണ്. 14 ജില്ലകളിലായി 50,000ത്തോളം ഉദ്യോഗാ൪ഥികളാണ് ലിസ്റ്റിലുള്ളത്. ആകെ 5.7 ശതമാനം പേ൪ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 56,706 പേരുള്ള ലിസ്റ്റിൽനിന്ന് 3237 പേ൪ സ൪വീസിൽ പ്രവേശിച്ചു. 
53,469 പേ൪ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൃഹത്തായ ലിസ്റ്റാണ് ഇപ്പോൾ നിലവിൽവന്നത്. ഒഴിവുകൾ കൃത്യമായി റിപ്പോ൪ട്ട് ചെയ്യാത്തത് ഉദ്യോഗാ൪ഥികളെ വലക്കുകയാണ്. ഇനി പരീക്ഷയെഴുതാൻ പ്രായം അനുവദിക്കാത്തവരാണ് ലിസ്റ്റിലുള്ള ഭൂരിഭാഗവും. പഴയ ലിസ്റ്റിൻെറ കാലാവധി മൂന്നുമാസം വ൪ധിപ്പിച്ച് സൂപ്പ൪ ന്യൂമററി നിയമനങ്ങൾ നടത്തിയതുമൂലം അവസരങ്ങൾ നഷ്ടമായത് നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവ൪ക്കാണ്. 
നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവ൪ക്ക് അ൪ഹമായ നിയമനങ്ങൾ നൽകിയശേഷം മാത്രമേ എൽ.ഡി.സി വിജ്ഞാപനമിറക്കാൻ പാടുള്ളൂവെന്നാണ് ഉദ്യോഗാ൪ഥികൾ ആവശ്യപ്പെടുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.