തേയിലത്തോട്ടം മുറിച്ചുവില്‍പ്പന നിരോധിക്കും -താലൂക്ക് വികസന സമിതി

 

പീരുമേട്: തേയിലത്തോട്ടങ്ങൾ മുറിച്ചു വിൽക്കുന്നത് നിരോധിക്കാൻ താലൂക്ക് വികസന സമിതി തീരുമാനിച്ചു. തോട്ടങ്ങൾ മുറിച്ചുവിൽക്കുന്നുവെന്ന പരാതി വ്യാപകമായതിനാലാണ് തീരുമാനം. 
വാഗമൺ എം.എം.ജെ, കുട്ടിക്കാനത്തെ എ.വി.ജി, ആ൪.ബി.ടി എന്നീ തോട്ടങ്ങൾ കോടിക്കണക്കിന് രൂപക്കാണ് മുറിച്ചുവിറ്റത്. പാമ്പനാറ്റിലെ ചെറുകിട തോട്ടമായ ചിദംബരത്തിലെ സ്ഥലം പ്ളോട്ടുകളായി വിൽപ്പന നടത്തുകയാണ്. ദേശീയപാത, മറ്റ് പ്രധാന റോഡുകൾ എന്നിവക്ക് സമീപത്തെ റോഡുകൾ വ്യാപാര സ്ഥാപനങ്ങളും മറ്റ് സ്ഥലങ്ങൾ റിസോ൪ട്ട് ഉടമകളുമാണ് വാങ്ങുന്നത്. വാഗമണിൽ റിസോ൪ട്ട് മാഫിയ വൻതോതിൽ സ്ഥലം വാങ്ങിയിട്ടുണ്ട്. റോഡ് പുറമ്പോക്ക്, മിച്ചഭൂമി എന്നിവ അളന്നുതിരിക്കാതെ സ൪ക്കാ൪ സ്ഥലങ്ങളും ചേ൪ത്താണ് വിൽപ്പന നടത്തുന്നത്. ആ൪.ബി.ടി തോട്ടത്തിൽ വിൽപ്പന നടത്തിയത് രജിസ്ട്രേഷൻ നടപടികൾ പൂ൪ത്തീകരിക്കാതെയാണ്. തോട്ടത്തിലെ ലെറ്റ൪ പാഡിൽ സ്ഥലം വിൽപ്പന നടത്തിയതായി എഴുതി നൽകുക മാത്രമാണ് ചെയ്തത്.
അതേസമയം, വിൽപ്പന നടത്തിയ സ്ഥലങ്ങളിലെ പോക്കുവരവ് അപേക്ഷകൾ നിരോധിക്കാനും കരം സ്വീകരിക്കുന്നത് നിരോധിക്കാനും തീരുമാനിച്ചത് സ്ഥലം ഉടമകളെ ആശങ്കയിലാക്കി. വൻ തുക ചെലവഴിച്ചാണ് സ്ഥലം വാങ്ങിയത്. പാലാ, എറണാകുളം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ വൻകിടക്കാരും രാഷ്ട്രീയ, സിനിമ, സ്വ൪ണ വ്യാപാര മേഖലകളിലെ ചിലരുമാണ് വൻതോതിൽ സ്ഥലം വാങ്ങിയത്.
വില്ലേജ് ഓഫിസുകളുടെ പരിധിയിൽ വിൽപ്പന നടത്തിയ സ്ഥലങ്ങളിലെ നി൪മാണ പ്രവ൪ത്തനങ്ങൾക്ക് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയെങ്കിലും നിരോധം ലംഘിച്ച് നി൪മാണം തുടരുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.