പറക്കോട്ടുകാവ് താലപ്പൊലി നാളെ

 

തിരുവില്ല്വാമല: മധ്യകേരളത്തിലെ ഉത്സവങ്ങൾക്ക് സമാപനം കുറിച്ച് പ്രസിദ്ധമായ പറക്കോട്ടുകാവ് താലപ്പൊലി ഞായറാഴ്ച്ച ആഘോഷിക്കും. കിഴക്കുമുറി, പടിഞ്ഞാറ്റുമുറി, പാമ്പാടി, വിഭാഗങ്ങളാണ് ഉത്സവത്തിൻെറ പ്രധാന പങ്കാളികൾ. 
മലയിടുക്കിൽ പ്രകമ്പനം മുഴക്കുന്ന വെടിക്കെട്ടാണ് താലപ്പൊലിയുടെ പ്രധാന ആക൪ഷണം. മല്ലിച്ചിറക്കാവിൽനിന്ന് കിഴക്കുമുറി വിഭാഗവും കൊച്ചു പറക്കോട്ടുകാവിൽ നിന്ന് പടിഞ്ഞാറ്റുമുറി വിഭാഗവും മന്ദത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്ന് പാമ്പാടി വിഭാഗവും എഴുന്നള്ളിപ്പ് ആരംഭിക്കും. വൈകീട്ട് നാലോടെ ഗജവീരന്മാരുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിപ്പുകളെത്തി താലപ്പൊലിപ്പാറയിൽ കുടമാറ്റം നടത്തും. കിഴക്കുമുറിക്ക് മംഗലാംകുന്ന് അയ്യപ്പനും പാമ്പാടിക്ക് മംഗലാംകുന്ന് ക൪ണ്ണനും പടിഞ്ഞാറ്റുമുറിക്ക് ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കറും തിടമ്പേറ്റും. 
ക്ഷേത്രത്തിന് സമീപത്തെ കൂട്ടി എഴുന്നള്ളിപ്പിന് ശേഷം വൈകിട്ട് 5.45നാണ് പകൽ വെടിക്കെട്ട്. ആദ്യം പടിഞ്ഞാറ്റുമുറി വെടിക്കെട്ടിന് തിരികൊളുത്തും. പിറകെ പാമ്പാടി, കിഴക്കുമുറി വിഭാഗങ്ങളും വെടിക്കെട്ട് നടത്തും. പുല൪ച്ചെ രണ്ടിനാണ് രാത്രി വെടിക്കെട്ട്. പടിഞ്ഞാറ്റുമുറിക്കുവേണ്ടി കുണ്ടന്നൂ൪ സുന്ദരാക്ഷനും പാമ്പാടി വിഭാഗത്തിന് മുണ്ടത്തിക്കോട് മണി ഫയ൪ വ൪ക്ക്സും കിഴക്കുമുറിക്ക് ദേശമംഗലം അക്ഷയ ഫയ൪ വ൪ക്സിലെ സുരേന്ദ്രനുമാണ് വെടിക്കെട്ടൊരുക്കുന്നത്. താലപ്പൊലി കമ്മിറ്റികളുടെയും പഞ്ചായത്തിൻെറയും നേതൃത്വത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രദ൪ശന വിപണന മേള ‘തിരുവില്ല്വാമല ഫെസ്റ്റ’ും ആരംഭിച്ചിട്ടുണ്ട്.
 ദിനേന വൈകീട്ട് നാലുമുതൽ രാത്രി 10 വരെ നടക്കുന്ന ഫെസ്റ്റിന് വൻജനത്തിരക്കാണ്. വ്യാപാര സ്ഥാപനങ്ങളുടെ നിരവധി സ്റ്റാളുകളും കുതിര സവാരി, ഫുഡ്ഫെസ്റ്റ്, കുട്ടികളുടെ പാ൪ക്ക് തുടങ്ങിയവയാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.