പുനലൂരിലെ അറവുശാല അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്

 

പുനലൂ൪: കല്ലടയാറ്റിനെ മലിനീകരിക്കുന്ന പുനലൂ൪ ശ്രീരാമപുരം ചന്തയിലെ അറവുശാലയും മാംസവിപണന സ്റ്റാളുകളും അടച്ചുപൂട്ടാൻ കലക്ട൪ ഉത്തരവിട്ടു.  പൊതുപ്രവ൪ത്തകനായ എ.കെ. നസീ൪ ഇതുസംബന്ധിച്ച് കലക്ട൪ക്ക് നൽകിയ പരാതിയിലാണ് നടപടി. ജലമലിനീകരണം തടയൽ നിയമപ്രകാരമാണ് കലക്ടറുടെ നടപടി. കൂടാതെ ഹൈകോടതിയുടെ വിവിധ ഉത്തരവുകളും സ൪ക്കാ൪ സ൪ക്കുല൪ പ്രകാരവും കശാപ്പുശാലയും ഇറച്ചിക്കടകളും അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.  മുമ്പ് ഇതേ പരാതിയിൽ അറവുശാലയും ഇറച്ചിക്കടകളും പൂട്ടാൻ മലിനീകരണ നിയന്ത്രണ ബോ൪ഡും ജില്ലാ മെഡിക്കൽ ഓഫിസറും ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവുകൾ നഗരസഭ പാലിക്കാൻ തയാറാകാതെ ഇറച്ചിക്കടകൾ വീണ്ടും ലേലം ചെയ്തു നൽകി.  
വൃത്തിഹീനമായ സാഹചര്യത്തിൽ കശാപ്പുചെയ്യുന്ന കന്നുകാലികളുടെ അവശിഷ്ടങ്ങൾ ചന്തയോട് ചേ൪ന്ന തോട്ടിലൂടെ ഒഴുകി കല്ലടയാറ്റിൽ കുടിവെള്ളം ശേഖരിക്കുന്നതിന് സമീപമാണ് ചേരുന്നത്. കൂടാതെ രക്തവും മാസവും കെട്ടിക്കിടന്ന് കടുത്ത ദു൪ഗന്ധം പരത്തുന്നത്  ചന്ത കൂടാതെ ടൗണിലെത്തുന്നവ൪ക്കുപോലും ആരോഗ്യ ഭീഷണി ഉയ൪ത്തുന്നുണ്ട്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.