ഹെല്‍ത്ത് സെന്‍റര്‍ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയില്‍

 

മേപ്പാടി: ഇന്ത്യാ പോപുലേഷൻ പ്രോജക്ടിന് കീഴിൽ നി൪മിച്ച 40 വ൪ഷത്തോളം പഴക്കമുള്ള ചെമ്പോത്തറ ഹെൽത്ത് സെൻറ൪, എച്ച്.ഐ ക്വാ൪ട്ടേഴ്സ് കെട്ടിടങ്ങൾ ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്്ഥയിൽ. പൂട്ടി കിടക്കുന്ന കെട്ടിടത്തിൻെറ കട്ടിള, ജനാലകൾ എന്നിവ ഇളകി വീണു. 
കോൺക്രീറ്റ്  അട൪ന്ന് വീണ നിലയിലാണ്. തറക്കും ബലക്ഷയം വന്നിട്ടുണ്ട്. കോമ്പൗണ്ടിനുള്ളിൽതന്നെയുള്ള ഹെൽത്ത് സെൻറ൪ കെട്ടിടവും തക൪ച്ചയിലാണ്. പുറമെ പെയിൻറിങ് നടത്തിയതൊഴിച്ചാൽ മറ്റ് അറ്റകുറ്റപ്പണികളൊന്നും ഇക്കാലമത്രയും നടത്തിയിട്ടില്ലെന്ന് നാട്ടുകാ൪ പറഞ്ഞു. മരംകൊണ്ട് നി൪മിച്ച ഇതിൻെറ കട്ടിള, ജനാലകൾ എല്ലാം ദ്രവിച്ച നിലയിലാണ്.  അടുക്കളയും കക്കൂസും കുളിമുറിയുമെല്ലാം ഉപയോഗിക്കാൻ കഴിയാത്തവിധം തക൪ന്നു കിടപ്പാണ്. 
താമസിക്കാൻ സൗകര്യമില്ലാത്തതിനാൽ ഇവിടെ ജോലി ചെയ്യാൻ പലരും വിസമ്മതിക്കുന്നു. നിരവധി ആദിവാസി കോളനികളും നൂറുകണക്കിന് സാധാരണക്കാരും തിങ്ങിപ്പാ൪ക്കുന്ന  പ്രദേശത്ത് രോഗികൾക്ക് ആശ്രയം ഈ ഹെൽത്ത് സെൻററാണ്.  കെട്ടിടങ്ങൾ പുന൪ നി൪മിച്ച് ഹെൽത്ത് സെൻറ൪ നിലനി൪ത്താൻ ഗ്രാമപഞ്ചായത്ത് മുന്നോട്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.