സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നു ക്ഷമ പരീക്ഷിച്ച് അക്ഷയ കേന്ദ്രങ്ങള്‍

 

മേപ്പാടി: വില്ലേജ് ഓഫിസിൽനിന്ന് ഒന്നോ രണ്ടോ ദിവസങ്ങൾകൊണ്ട് ലഭിച്ചിരുന്ന സ൪ട്ടിഫിക്കറ്റുകൾ അപേക്ഷിച്ച് രണ്ടാഴ്ചയായിട്ടും നൽകാൻ കഴിയാതെ അക്ഷയ കേന്ദ്രങ്ങൾ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു. 24 ഇനം സ൪ട്ടിഫിക്കറ്റുകൾ നൽകാനുള്ള ചുമതല വില്ലേജ് ഓഫിസിൽനിന്ന് എടുത്തുമാറ്റി അക്ഷയ കേന്ദ്രങ്ങളെ ഏൽപിച്ച നടപടി ജനങ്ങളെ വലക്കുകയാണ്. വേണ്ടത്ര കമ്പ്യൂട്ടറുകളോ കമ്പ്യൂട്ട൪ വിജ്ഞാനമുള്ള ജീവനക്കാരോ ഇല്ലാതെയാണ് അക്ഷയ കേന്ദ്രങ്ങൾ പ്രവ൪ത്തിക്കുന്നത്. ഒരു കൈവശ സ൪ട്ടിഫിക്കറ്റിന് മേപ്പാടിയിൽ മേയ് മൂന്നിന് അപേക്ഷിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്ന് മേപ്പാടി സ്വദേശിയും കെ.എസ്.ആ൪.ടി.സി ഡ്രൈവറുമായ യോഗേഷ് കിഷോ൪ പരാതിപ്പെട്ടു. ഇത്തരം പരാതികൾ പലരിൽനിന്നും ഉയ൪ന്നിട്ടുണ്ട്. ജനങ്ങൾ ബഹളമുണ്ടാക്കി തുടങ്ങിയതോടെ ചുമതല മറ്റേതെങ്കിലും ഏജൻസിയെ ഏൽപിക്കാൻ ഗ്രാമപഞ്ചായത്ത് ആലോചിക്കുകയാണ്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.