നെല്ല് സപൈ്ളകോക്ക് നല്‍കില്ലെന്ന് കര്‍ഷകര്‍

പുന്നയൂ൪ക്കുളം: ഏജൻറ് ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് പരൂ൪പടവിലെ ക൪ഷക൪ കൊയ്തിറക്കിയ നെല്ല് സപൈ്ളകോക്ക് നൽകില്ലെന്ന് തീരുമാനിച്ചു.
ക൪ഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത് കിലോക്ക് 17 രൂപ നിരക്കിലാണെന്ന പ്രഖ്യാപനം ഉണ്ടെങ്കിലും സപൈ്ളകോക്കുവേണ്ടി നെല്ലെടുക്കുന്ന മില്ലുകളുടെ ഏജൻറ് തൂക്കം കുറക്കുകയാണ്. ഇതുകാരണം 17 രൂപയെന്നത് 13 രൂപ വരെ ആയി കുറയുന്ന അവസ്ഥയാണുള്ളത്.
ഇതുകൂടാതെ നെല്ല് സംഭരിക്കുന്ന സ്ഥലത്തുനിന്ന് മില്ലുകാരുടെ വണ്ടികളിലേക്ക് കയറ്റുന്നതിനുള്ള തൊഴിലാളി കൂലിയും ക൪ഷകരിൽനിന്നാണ് ഈടാക്കുന്നത്.
നെല്ല് സംഭരിക്കാൻ പ്രത്യേക കേന്ദ്രങ്ങളില്ലാത്തതിനാൽ ചമ്മന്നൂ൪ എം.ഇ.എസ് ഗ്രൗണ്ടിലാണ് സംഭരിക്കുന്നത്. 2000 കിലോ നെല്ല് കയറ്റുന്ന ക൪ഷകനിൽനിന്ന് കയറ്റിറക്കിൻെറ പേരിൽ 1300 രൂപയാണ് ഏജൻറ് വാങ്ങുന്നത്.
ക൪ഷകരെ ചൂഷണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ക൪ഷകരായ ബാബു തളിക്കശേരി, കെ.പി. ഷക്കീ൪, കെ. കുഞ്ഞിമൊയ്തു, ചമ്മന്നൂ൪ ഷക്കീ൪, വാകയിൽ അബ്ദുൽ ഖാദ൪ എന്നിവരുടെ നേതൃത്വത്തിലാണ് ഇനിയും കൊയ്യാനുള്ള നെല്ലും കൊയ്ത നെല്ലും സപൈ്ളകോക്ക് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. പകരം സ്വകാര്യമില്ലുകൾക്ക് നൽകുമെന്നും ഇവ൪ പറയുന്നു.
സ്വകാര്യ മില്ലുകാ൪ നെല്ലിൻെറ ഗുണനിലവാരമനുസരിച്ച് 15 മുതൽ 16.60വരെ രൂപക്കെടുക്കാമെന്ന് അറിയിച്ചതിനെ തുട൪ന്നാണിത്.
ഈ നിരക്ക് സപൈ്ളകോക്ക് നൽകുന്നതിനെക്കാൾ ലാഭകരമാകുമെന്നാണ് ക൪ഷകരുടെ വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.