കനത്ത ചൂടില്‍ തെങ്ങുകള്‍ കരിഞ്ഞുണങ്ങുന്നു

ഇരിട്ടി: കടുത്ത വരൾച്ചയിൽ മലയോരത്തെ തെങ്ങുകൾ കരിഞ്ഞുണങ്ങുന്നു.  കീഴൂ൪, വള്ള്യാട്, എടക്കാനം, ചെറുവോട്, കീരിയോട്, പയഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ തെങ്ങുകളാണ് കരിഞ്ഞുണങ്ങുന്നത്. കീഴൂരിലെ കെ. മനോഹരൻ, കുഞ്ഞപ്പ, മോഹനൻ എന്നിവരുടെ പറമ്പുകളിലെ തെങ്ങുകൾ കരിഞ്ഞുണങ്ങി. ഇരിട്ടി മേഖലയിൽ ഇത്തരം നൂറുകണക്കിന് തെങ്ങുകൾ ചൂടുകാറ്റും കാലാവസ്ഥയിലെ വ്യതിയാനവും മൂലം  നശിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൃഷിവകുപ്പ് എത്താത്തത് ക൪ഷകരിൽ ആശങ്ക ഉണ൪ത്തിയിരിക്കയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.