ശ്രീകണ്ഠപുരം: പയ്യാവൂരിനെ ഇരിട്ടി താലൂക്കിലേക്ക് മാറ്റരുതെന്നും തളിപ്പറമ്പ് താലൂക്കിൽ തന്നെ നിലനി൪ത്തണമെന്നും പയ്യാവൂരിൽ ചേ൪ന്ന സ൪വകക്ഷി യോഗം സ൪ക്കാറിനോടാവശ്യപ്പെട്ടു.
ഗ്രാമവികസന മന്ത്രി കെ.സി. ജോസഫിൻെറ നി൪ദേശപ്രകാരം ജനങ്ങളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും ആശങ്കയകറ്റാനും കാര്യങ്ങൾ തീരുമാനിക്കാനും വേണ്ടിയാണ് കഴിഞ്ഞദിവസം പയ്യാവൂ൪ പഞ്ചായത്ത് പ്രസിഡൻറ് സി.പി. ജോസ് സ൪വകക്ഷി യോഗം വിളിച്ചുചേ൪ത്തത്. തളിപ്പറമ്പിൻെറ ഭാഗമായ പയ്യാവൂരിനെ ഇരിട്ടി താലൂക്കിലേക്ക് പറിച്ചുനടാൻ സ൪ക്കാ൪ തലത്തിൽ നീക്കം തുടങ്ങിയതോടെ വൻ പ്രതിഷേധം ഉടലെടുത്തു.
യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ്, സി.പി.എം, ലീഗ്, കേരള കോൺഗ്രസ്, മറ്റു സംഘടനകൾ ഐക്യകണ്ഠ്യേന പയ്യാവൂരിനെ തളിപ്പറമ്പ് താലൂക്കിൽ തന്നെ നിലനി൪ത്തണമെന്നും ഇരിട്ടിയിൽ ഉൾപ്പെടുത്തരുതെന്നും ശക്തമായി വാദിച്ചു. പയ്യാവൂ൪ പഞ്ചായത്ത് മെംബ൪മാരും രാഷ്ട്രീയ ഭേദമന്യേ ഇരിട്ടിയുടെ ഭാഗമാക്കുന്നതിനെ എതി൪ത്തു.
എന്നാൽ, സി.പി.എം അംഗമായ കാഞ്ഞിരക്കൊല്ലി വാ൪ഡംഗം സ്മിത ഞെവരക്കാട്ട് മാത്രം പയ്യാവൂരിനെ ഇരിട്ടി താലൂക്കിൻെറ ഭാഗമാക്കണമെന്ന് വാദിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.ടി. അനിൽകുമാ൪ പാ൪ട്ടി നിലപാട് വ്യക്തമാക്കിയതിനാൽ സ്മിതയുടെ ആവശ്യത്തിന് പരിഗണനയുണ്ടായില്ല.
യോഗത്തിൽ പഞ്ചായത്ത് വൈ. പ്രസിഡൻറ് സവിത ജയപ്രകാശ്, കുര്യാക്കോസ് തെരുവത്ത്, ഡെയ്സി മഞ്ഞളാൽ, ഫിലിപ്പ് പാത്തിക്കൽ, ടെൻസൺ കണ്ടത്തിൻകര, എം. ഫൽഗുണൻ, കെ. അബ്ദുൽ ഖാദ൪, സുരേഷ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.