മുട്ടിൽ: വയനാട് മുസ്ലിം ഓ൪ഫനേജ് അങ്കണം ഒരിക്കൽ കൂടി സ്ത്രീധനരഹിത സമൂഹവിവാഹത്തിന് വേദിയായപ്പോൾ അതിന് സാക്ഷ്യംവഹിക്കാനും പ്രാ൪ഥനയിൽ പങ്കാളികളാകാനും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേ൪ ഒഴൂകിയെത്തി.വ്യാഴാഴ്ച 54 മുസ്ലിം യുവതികളുടെയും ഏഴ് ഹിന്ദു യുവതികളുടെയും വിവാഹമാണ് യതീംഖാനഅങ്കണത്തിൽ ഒരുക്കിയ പന്തലിൽ നടന്നത്. സംഗമത്തിന് മുന്നോടിയായിസ്ത്രീധനത്തിനെതിരെ നടന്ന കാമ്പയിനുകളിൽ ജില്ലയിലെ ഇരുപത്തിയഞ്ച് ഗ്രാമ പഞ്ചായത്തുകളിൽനിന്ന് തെരഞ്ഞെടുത്ത 5000ത്തോളം വനിതാ പ്രതിനിധികൾ പങ്കെടുത്തതായി സംഘാടക൪ അറിയിച്ചു. സ്ത്രീധനമുയ൪ത്തുന്ന സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും പരിഹാര മാ൪ഗങ്ങളെകുറിച്ചും ച൪ച്ചകൾ സംഘടിപ്പിച്ചിരുന്നു.
ഇന്നലെ 54 മുസ്ലിം വധൂവരന്മാരുടെ നിക്കാഹ് യതീംഖാന അങ്കണത്തിലെ പന്തലിലാണ് നടന്നത്. സമ്മേളനത്തിൻെറ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നി൪വഹിച്ചു. കടുത്ത സാമൂഹിക തിന്മയായ സ്ത്രീധനത്തിനെതിരെ പടപൊരുതണമെന്നും ഓരോരുത്തരും സ്വയം നിലപാടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ വിവാഹചടങ്ങിൽ ഗുരുജി പ്രേം വൈശാലി ആശ്രമം കണ്ണൂ൪, ഉഷ വെങ്കിടേഷ് ആലപ്പുഴ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ദേവകി, ഗോവിന്ദൻ കുട്ടി ക൪ത്ത ഒറ്റപ്പാലം എന്നിവ൪ ആശംസകൾ നേ൪ന്നു.
പൊതുസമ്മേളനചടങ്ങിൽ ഡബ്ള്യു.എം.ഒ വൈസ് പ്രസിഡൻറ് പി.പി. അബ്ദുൽ ഖാദ൪ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ റഷീദ്, പി.എച്ച്. അബ്ദുല്ല മാസ്റ്റ൪, ഡോ.യു. സൈതലവി എന്നിവ൪ ആശംസകൾ നേ൪ന്നു. അഡ്വ. പി. ചാത്തുകുട്ടി സ്വാഗതവും ഡബ്ള്യു.എം.ഒ ജോ. സെക്രട്ടറി എം.കെ. അബൂബക്ക൪ ഹാജി നന്ദിയും പറഞ്ഞു.
ഡബ്ള്യു.എം.ഒ ക്യാമ്പസിലെ വേദിയിൽ നടന്ന നാല് നിക്കാഹുകൾക്ക് സാദിഖലി ശിഹാബ് തങ്ങൾ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാ൪, കെ.ടി. ഹംസ മുസ്ലിയാ൪, കെ.പി. അഹ്മദ്കുട്ടി മുസ്ലിയാ൪ എന്നിവരാണ് നേതൃത്വം നൽകിയത്. ഷഫീഖ് ഗസ്സാലി ഖുതുബ നി൪വഹിച്ചു. അത്തിപ്പറ്റ മുഹ്യുദ്ദീൻ കുട്ടി മുസ്ലിയാ൪ പ്രാ൪ഥന നടത്തി. കാളാവ് സൈതലവി മുസ്ലിയാ൪, എം.എ. മൗലവി വിലാതപുരം എന്നിവ൪ സംബന്ധിച്ചു. സുലൈമാൻ ഖാലിദ് ഇബ്രാഹിം സേഠ്, സാധു വിനോദൻ, എം.വി. ശ്രേയാംസ്കുമാ൪ എം.എൽ.എ, സി. മമ്മൂട്ടി എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് കെ.എൽ. പൗലോസ്, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, നിസാ൪ ചോമയിൽ തിരൂ൪ എന്നിവ൪ ആശംസകള൪പ്പിച്ചു.
ജനപ്രതിനിധികളും ഓ൪ഫനേജിൻെറ വിവിധ കമ്മിറ്റി പ്രവ൪ത്തകരും പഞ്ചായത്ത് വെൽഫെയ൪ കമ്മിറ്റി പ്രതിനിധികളും മറ്റും പങ്കെടുത്തു. മുജീബ് തങ്ങൾ ( ബഹറൈൻ) സ്വാഗതവും ഡബ്ള്യു.എം.ഒ ട്രഷറ൪ കെ.കെ. അഹ്മദ് ഹാജി നന്ദിയും പറഞ്ഞു.
വനിതാസംഗമം ഖമറുന്നീസ അൻവ൪ ഉദ്ഘാടനം ചെയ്തു. അഡ്വ. നൂ൪ബിന റഷീദ്, റസീന അബ്ദുൽ ഖാദ൪ ബത്തേരി, കല്ലങ്കോടൻ ആയിഷ ഹജ്ജുമ്മ, നഫീസ അഹ്മദ് കോയ എന്നിവ൪ സംബന്ധിച്ചു.
വിവാഹസംഗമത്തിൻെറ ഭാഗമായി വിദ്യാ൪ഥികൾക്കും ജീവനക്കാ൪ക്കും വേണ്ടി നടത്തിയ പ്രബന്ധ മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. ഹൈസ്കൂൾ വിഭാഗത്തിൽ വിജയികളായ പന്തിപ്പൊയിൽ ടി.കെ.എം ഗേൾസ് ഓ൪ഫനേജിലെ വി.എം. നജീബ , മുട്ടിൽ യതീംഖാന ക്യാമ്പസിലെ ഫ൪ഷാന തസ്ലീന, പി.കെ. റാഷിദ് എന്നിവ൪ക്കും ഹയ൪ സെക്കൻഡറി വിഭാഗത്തിൽ വിജയികളായ ഇമാം ഗസ്സാലി അക്കാദമി കൂളിവയലിലെ മുഹമ്മദ് ഉവൈസ്, അബ്ദുൽ അസീസ്, സഹീ൪ എന്നിവ൪ക്കും ഡബ്ള്യു.എം.ഒ സ്റ്റാഫ് വിഭാഗത്തിൽ വിജയികളായ ടി.എം. മുനീറ, ഹരിദാസ്, ജി.എസ്. ഷീജ എന്നിവ൪ക്കുമാണ് പുരസ്കാരങ്ങൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.