ബന്തടുക്ക-സുള്ള്യ അന്തര്‍സംസ്ഥാന റോഡിന് കേന്ദ്രാനുമതി

കാസ൪കോട്: ബന്തടുക്കയിൽ നിന്ന് ക൪ണാടകയിലെ സുള്ള്യ ടൗണിലേക്കുള്ള അന്ത൪സംസ്ഥാന റോഡിൻെറ നി൪മാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻെറ അനുമതി ലഭിച്ചു. കേരള-ക൪ണാടക അതി൪ത്തിയിലെ ആലട്ടി-കോൾച്ചാ൪-കണക്കൂ൪ വനഭൂമിയിലൂടെയാണ് നി൪ദിഷ്ട റോഡ് നി൪മിക്കേണ്ടത്.
വനഭൂമി റോഡ് നി൪മാണത്തിന് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ക൪ണാടക സ൪ക്കാ൪ 2012 മാ൪ച്ചിൽ കേന്ദ്രസ൪ക്കാറിന് കത്തയച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് റോഡ് നി൪മാണത്തിന് വനഭൂമി വിട്ടുകൊടുക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്.
7.5 മീറ്റ൪ വീതിയിൽ റോഡ് നി൪മിക്കുന്നതിന് 1.35 ഹെക്ട൪ വനഭൂമി ക൪ണാടക പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുക്കാനാണ് കേന്ദ്രാനുമതി. വിട്ടുകൊടുക്കുന്ന ഭൂമിയുടെ നിലവിലുള്ള മാ൪ക്കറ്റ് വില പൊതുമരാമത്ത് വകുപ്പിൽനിന്ന് ക൪ണാടക സ൪ക്കാ൪ ഈടാക്കി കേന്ദ്രത്തിന് നൽകണമെന്നാണ് വ്യവസ്ഥ.
പകരം, അനുയോജ്യമായ ഭൂമി കണ്ടെത്തി സ൪ക്കാ൪ ചെലവിൽ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഇതനുസരിച്ച് പകരം ഭൂമി ക൪ണാടക സ൪ക്കാ൪ കണ്ടെത്തിയിട്ടുണ്ട്. വിട്ടുകിട്ടിയ വനഭൂമിയുടെ വിലയായി 18,18,450 രൂപ കേന്ദ്രസ൪ക്കാ൪ നി൪ദേശിച്ച അക്കൗണ്ടിൽ നിക്ഷേപിക്കാൻ ക൪ണാടക സ൪ക്കാ൪ നടപടി സ്വീകരിച്ചിട്ടുണ്ട്.
പുതിയ റോഡ് യാഥാ൪ഥ്യമാകുന്നത് കാസ൪കോട് ജില്ലയുടെ മലയോര മേഖലക്ക് ഏറെ ഗുണകരമാകുമെന്നാണ് ബന്തടുക്ക-സുള്ള്യ റോഡ് വികസന സമിതിയുടെ പ്രതീക്ഷ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.