പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര തുടങ്ങി

കാസ൪കോട്: യു.എ.പി.എ കരിനിയമത്തിനെതിരെ പോപുല൪ ഫ്രണ്ട് സംസ്ഥാന സമിതിയുടെ ജനവിചാരണ യാത്ര മഞ്ചേശ്വരം ഹൊസങ്കടിയിൽ ദേശീയ ചെയ൪മാൻ കെ.എം. ശരീഫ് ഉദ്ഘാടനം ചെയ്തു. മേയ് 30ന് തിരുവനന്തപുരത്ത് സമാപിക്കും.
അവകാശ പോരാട്ടം നടത്തുന്ന മുസ്ലിം, ദലിത്, ആദിവാസി വിഭാഗങ്ങളെ അടിച്ചമ൪ത്താനുള്ള ഭരണകൂട ഉപകരണമാണ് യു.എ.പി.എ കരിനിയമമെന്ന് ശരീഫ് പറഞ്ഞു. രാജ്യസുരക്ഷക്കുള്ള ഈ നിയമത്തെ എന്തിന് എതി൪ക്കുന്നുവെന്ന് പോപുല൪ ഫ്രണ്ടിനോട് ചോദിച്ച മുസ്ലിം സംഘടനാ നേതാക്കൾ പോലുമുണ്ടായിരുന്നു. രാജ്യത്തിൻെറ പല ഭാഗത്തും മുസ്ലിംകളെ ഈ നിയമം ചുമത്തി ജയിലിലടച്ചു. കണ്ണൂ൪ നാറാത്ത് 21 മുസ്ലിം യുവാക്കൾക്കെതിരെ പ്രയോഗിച്ചത് യു.എ.പി.എയാണ്. ബാബരി മസ്ജിദ് തക൪ത്തവ൪ക്കെതിരെയോ രാജ്യത്ത് കലാപങ്ങളും സ്ഫോടനങ്ങളും നടത്തിയ ഹിന്ദുത്വവാദികൾക്കെതിരെയോ ഈ നിയമം ഉപയോഗിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
കരിനിയമത്തിനെതിരെ രാഷ്ട്രപതിക്ക് പോസ്റ്റ് കാ൪ഡയക്കൽ ഉദ്ഘാടനം ബസേലിയസ് മാ൪ത്തോമ യാക്കോബ് പ്രഥമൻ കത്തോലിക്ക ബാവ നി൪വഹിച്ചു. കമ്യൂണിസ്റ്റുകാരുടെയും കെ.എം. ഷാജിയുടെയും കെ. സുധാകരൻെറയും ബോംബ് ഭരണകൂടത്തിന് മതേതരമാണെന്ന് അദ്ദേഹം പറഞ്ഞു.
യാത്രാ നായകൻ പോപുല൪ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് കരമന അഷ്റഫ് മൗലവിക്ക് ഗ്രോ വാസു പതാക കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.