യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കിളിമാനൂ൪: യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭ൪ത്താവിനെ അറസ്റ്റ് ചെയ്തു. പാങ്ങോട് ഭരതന്നൂ൪ നെല്ലിക്കുന്ന് എൽ.പി.എസിന് സമീപം ചെല്ലപ്പച്ച മംഗലശ്ശേരിവീട്ടിൽ സുരേഷ്കുമാറി (40) നെയാണ് കിളിമാനൂ൪ സി.ഐ അശോക്കുമാറിൻെറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.  വെള്ളിയാഴ്ചയാണ്  കേസിനാസ്പദമായ സംഭവം. ഗുരുതര പൊള്ളലേറ്റ ഇയാളുടെ ഭാര്യ പ്രിയമോൾ (30) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം സുരേഷ്കുമാ൪ പീഡിപ്പിക്കാറുണ്ടായിരുന്നത്രെ.
സംഭവദിവസം അനുവാദമില്ലാതെ വസ്ത്രങ്ങൾ വാങ്ങിയതിനെ ചൊല്ലിയുള്ള കലഹമാണ്   മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.