കൂടങ്കുളം: എ.ഇ.ആര്‍.ബി അനുമതി ലഭിച്ചാല്‍ വൈദ്യുതോല്‍പാദനം

സുപ്രീംകോടതി പ്രവ൪ത്തനാനുമതി നൽകിയതിനെ തുട൪ന്ന് കൂടങ്കുളം ആണവനിലയത്തിലെ ആദ്യ റിയാക്ടറിൽ വൈദ്യുതോൽപാദനത്തിന് ഒരുക്കങ്ങൾ തുടങ്ങി. റിയാക്ട൪ വൈദ്യുതോൽപാദനത്തിന് തയാറാണെന്നും ആണവോ൪ജ നിയന്ത്രണ ബോ൪ഡിൻെറ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും കൂടങ്കുളം ന്യൂക്ളിയ൪ പവ൪ പ്രോജക്ട് ഡയറക്ട൪ ആ൪.എസ്. സുന്ദ൪ ചൊവ്വാഴ്ച മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
അതേസമയം, സുപ്രീംകോടതി വിധിയെ ജനവിരുദ്ധമെന്ന് വിശേഷിപ്പിച്ച ആണവനിലയ വിരുദ്ധ സമരസമിതി വരുംനാളുകളിൽ പോരാട്ടം തീവ്രമാക്കാനുള്ള ശ്രമത്തിലാണ്.

ബുധനാഴ്ച വൈകീട്ട് ഇടിന്തകരയിൽ ചേരുന്ന സമരസമിതി യോഗം ഭാവിപരിപാടികൾ തീരുമാനിക്കുമെന്ന് പീപ്പ്ൾസ് മൂവ്മെൻറ് എഗൻസ്റ്റ് ന്യൂക്ളിയ൪ എന൪ജി കോഓഡിനേറ്റ൪ എസ്.പി. ഉദയകുമാ൪ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിലെ സമുദായനേതാക്കളുടെ യോഗം വിളിച്ചുചേ൪ത്ത് അടുത്തഘട്ട പോരാട്ടത്തിന് രൂപംനൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, എസ്.പി. ഉദയകുമാറിൻെറ പാസ്പോ൪ട്ട് അധികൃത൪ വീണ്ടും തടഞ്ഞുവെച്ചു. അദ്ദേഹത്തിനെതിരെ നൂറുകണക്കിന് കേസുകളും അറസ്റ്റ് വാറൻറും ഉണ്ടെന്ന് തിരുനെൽവേലി ജില്ലാ പൊലീസ് സൂപ്രണ്ട് മധുര റീജനൽ പാസ്പോ൪ട്ട് ഓഫിസ് അധികൃതരെ അറിയിച്ചതിനെ തുട൪ന്നാണിത്.  മുമ്പ് ഇതേ കാരണം ചൂണ്ടിക്കാട്ടി ഉദയകുമാറിൻെറ പാസ്പോ൪ട്ട് തടഞ്ഞുവെച്ചിരുന്നുവെങ്കിലും മദ്രാസ് ഹൈകോടതി ഉത്തരവിനെ തുട൪ന്ന് തീരുമാനം മാറ്റുകയായിരുന്നു.

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസിൻെറ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണസ്വാമി പറഞ്ഞു. സമരക്കാരുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയാണ് കോടതിവിധി. ഇനിയെങ്കിലും സമരമാ൪ഗം ഉപേക്ഷിച്ച് കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുമായി സഹകരിക്കാൻ അവ൪ തയാറാവണമെന്ന് നാരായണസ്വാമി ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.