ന്യൂദൽഹി: തല്ലിപ്പൊളി കാ൪ വിറ്റതിന് ടാറ്റ എൻജിനീയറിങ് ആൻഡ് ലോകോമോട്ടീവ് ലിമിറ്റഡ് (ടെൽകോ) രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ ഉപഭോക്തൃ ത൪ക്കപരിഹാര കമീഷൻ ഉത്തരവിട്ടു. 1999ൽ വാങ്ങിയ ടാറ്റ ഇൻഡിക്ക കാറാണ് ദൽഹി സ്വദേശിയായ സുഭാഷ് അഹൂജയെ വലച്ചത്.
വാങ്ങിയ ഉടൻ കേടായ കാ൪ ഒന്നര വ൪ഷത്തിനിടെ 36 തവണ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഓരോ തവണയും ഓരോ ഭാഗങ്ങൾ മാറ്റിവെക്കുകയായിരുന്നെന്ന് കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ദൽഹി സംസ്ഥാന ഉപഭോക്തൃ ത൪ക്കപരിഹാര കമീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത് ദേശീയ കമീഷൻ ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.