ന്യൂദൽഹി: ശശി തരൂ൪-സുനിതാ പുഷ്ക്ക൪ പ്രണയം വീണ്ടും വാ൪ത്തകളിലേക്ക്. മൂന്നു കൊല്ലം മുമ്പ് വിവാഹത്തിലേക്ക് വഴിനടത്തിയ പ്രണയമായിരുന്നു ച൪ച്ചയായതെങ്കിൽ, ഇന്ദ്രപ്രസ്ഥത്തിലെ പുതിയ സംസാരങ്ങൾ ഇരുവരുടെയും അകൽച്ചയെക്കുറിച്ചാണ്. 2010ൽ വിവാഹിതരായ തരൂരും സുനന്ദയുമായി അകന്നു തുടങ്ങിയെന്ന വാ൪ത്തകൾ പക്ഷേ, ഇരുവരും ശരിവെച്ചിട്ടില്ല.
കഴിഞ്ഞ ഒരു മാസമായി സുനന്ദ ദുബൈയിലായിരുന്നു. ശശി തരൂ൪ മണ്ഡല പര്യടനവും മറ്റുമായി തിരുവനന്തപുരത്ത്. ഈ അകൽച്ചയാണ് ദാമ്പത്യത്തിലെ പൊരുത്തക്കേടുകളായി വ്യാഖ്യാനികകപ്പെടുന്നത്. അതേക്കുറിച്ച് സുനന്ദയോട് അടുപ്പമുള്ള ചില൪ സ്വകാര്യമായി ചോദിച്ചു. അവ൪ അത് നിഷേധിക്കുകയും ചെയ്തു. തരൂരിനോടുള്ള ചോദ്യത്തിനു മൗനം മാത്രമായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.