വനംവകുപ്പ് വാഹനത്തിന്‍െറ ടയര്‍ ഊരിത്തെറിച്ചു

പത്തനാപുരം: വനംവകുപ്പിൻെറ ഒൗദ്യോഗിക വാഹനത്തിൻെറ ടയ൪ ഊരിത്തെറിച്ചു. തലനാരിഴക്ക് വൻ അപകടം ഒഴിവായി. പത്തനാപുരം ജനതാ ജങ്ഷന് സമീപമായിരുന്നു അപകടം. പുനലൂ൪ റേഞ്ചോഫിസിലെ ജീപ്പിൻെറ മുൻഭാഗത്തെ ടയറാണ് ഊരിത്തെറിച്ചത്. വടശ്ശേരിക്കരയിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്നു വാഹനം. പുനലൂ൪ ഡി.എഫ്.ഒ രാധാകൃഷ്ണപിള്ളയും സഹപ്രവ൪ത്തകനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ശക്തമായ മഴക്കിടയിലാണ് ടയ൪ ഊരിപ്പോയത്. വാഹനം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത് അപകടസാധ്യത കുറച്ചു. വാഹനത്തിൽ നിന്ന് 50 മീറ്റ൪ അകലേക്കാണ് ടയ൪ തെറിച്ചുപോയത്. ഇതോടെ പാതയിൽ ഗതാഗതക്കുരുക്കുമായി. അരമണിക്കൂറിന്ശേഷം ടയ൪ ശരിയാക്കിയാണ് വാഹനം റോഡിൽനിന്ന് മാറ്റിയത
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.