ടൈറ്റാനിയത്തിലെ മലിനജലം ശംഖുംമുഖം ബീച്ചിലേക്ക്

ശംഖുംമുഖം: ടൈറ്റാനിയത്തിൽ നിന്നുള്ള മലിനജലം  ശംഖുംമുഖം ബീച്ചിലേക്ക് ഒഴുകിയിറങ്ങുന്നതിനാൽ സഞ്ചാരികൾ കടലിലിറങ്ങാതെ മടങ്ങുന്നു. കടുത്തവേനൽച്ചൂടും അവധിക്കാലവും ശംഖുംമുഖം ബീച്ചിലത്തെുന്ന  സന്ദ൪ശകരുടെ എണ്ണം വ൪ധിപ്പിച്ചിട്ടുണ്ട്്. പക്ഷെ  മലിനജലം കാരണം കടലിൽ കുളിക്കാൻ സഞ്ചാരികൾ മടിയ്ക്കുകയാണ്.  മലിനജലം ഒഴുകിയിറങ്ങി  വെള്ളത്തിൽ നിറംമാറി. ടൈറ്റാനിയത്തിൻെറ മലിനജലം സംഭരിക്കാൻ പ്ളാൻറ് ഉണ്ടെങ്കിലും മലിനജലം ഇവിടെ നിന്ന് കടലിലേക്ക് ഒഴിക്കിവിടാറാണ് പതിവ്.
ഇതിനെതിരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും പ്രതിഷേധം ഉയ൪ത്തിയെങ്കിലും നടപടിയുണ്ടായില്ല.  മലിനജലം കടലിൽ വ്യാപകമായതോടെ  തീരക്കടലിൽ ആവാസം ഉറപ്പിക്കുന്ന പലമത്സ്യങ്ങളും തീരംവിട്ട് പോയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.