പൂജപ്പുര: ഗുണ്ടാപിരിവ് നൽകാതെ വിവരം പൊലീസിൽ അറിയിച്ച വീട്ടമ്മയെ ആക്രമിച്ചു. പൂജപ്പുര പുന്നയ്ക്കാമുകളിൽ ഞായറാഴ്ചയാണ് സംഭവം. പി.ടി.പി നഗ൪ സ്വദേശി അജയ് തോമസിൻെറ ഭാര്യ സുലു തോമസ്, വീട്ടുജോലിക്കത്തെിയ രണ്ടു തൊഴിലാളികൾ എന്നിവ൪ക്കാണ് ഗുണ്ടകളുടെ മ൪ദനമേറ്റത്. അമേരിക്കൻ എൻ.ആ൪.ഐ സോഫ്ട്വെയ൪ എൻജിനീയ൪മാരായ ദമ്പതികൾ നാല് വ൪ഷം മുമ്പ് പുന്നയ്ക്കാമുകളിൽ 18 സെൻറ് സ്ഥലം വാങ്ങി നഗരസഭയുടെ അനുമതിയോടെ വീടുപണി തുടങ്ങിയതോടെയാണ് പ്രശ്നമാരംഭിച്ചത്. സമീപവാസികളായ ചില൪ മൂ൪ഖൻ സജി എന്നയാളുടെ നേതൃത്വത്തിൽ വീടുപണി തടസ്സപ്പെടുത്തി. ഗുണ്ടാ ഫീസായി ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപ ദമ്പതികൾ നൽകാത്തതാണ് വൈരാഗ്യകാരണം. ഒരു ഘട്ടത്തിൽ മൂന്ന് ലക്ഷം രൂപ നൽകാൻ ദമ്പതികൾ സമ്മതിച്ചാണ്. എന്നാൽ ഗുണ്ടകൾ വിസമ്മതിച്ചു. മതിൽ, ഗേറ്റ് നി൪മാണങ്ങൾ തടഞ്ഞു. ഇതിനെതിരെ പൂജപ്പുര പൊലീസിൽ ദമ്പതികൾ പരാതി നൽകി. ഇതിൽ പ്രകോപിതരായാണ് സംഘം വീട്ടമ്മയെയും ജോലിക്കാരെയും ആക്രമിച്ചത്. ഇവ൪ ആശുപത്രിയിലാണ്. അന്വേഷണം ആരംഭിച്ചതായും ശക്തമായ നടപടി എടുക്കുമെന്നും മ്യൂസിയം സി.ഐ വി. ജയചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.