ബംഗളൂരു: ഹിന്ദു മതവിശ്വാസത്തെ നിന്ദിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കെതിരെ ബംഗളൂരു കോടതിയിൽ കേസ്. ഇംഗ്ളീഷ് പ്രസിദ്ധീകരണമായ ‘ബിസിനസ് ടുഡെ’യുടെ കവ൪ ചിത്രമാണ് ധോണിക്കെതിരായ കേസിന് കാരണമായത്. വിഷ്ണു ഭഗവാൻെറ മാതൃകയിൽ ധോണി ബ്രാൻഡ് അംബാസഡറായ ഉൽപന്നങ്ങൾ പിടിച്ചുകൊണ്ട് പോസ് ചെയ്ത ചിത്രം മതവിശ്വാസത്തെ ഹനിക്കുന്നതാണെന്ന് കാണിച്ച് പൊതുപ്രവ൪ത്തകനായ ജയകുമാ൪ ഹി൪മതാണ് അഡീഷനൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ അപകീ൪ത്തി കേസ് ഫയൽ ചെയ്തത്. ഹരജി പരിഗണിക്കുന്നത് കോടതി മേയ് 12ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.