അടൂ൪: ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ട൪മാരും ജീവനക്കാരും ഇല്ലാത്തത് ദൈനംദിനപ്രവ൪ത്തനങ്ങൾക്ക് തടസ്സമാകുന്നു. ഞായറാഴ്ച രാവിലെ എട്ടു മുതൽ 150 ലേറെ രോഗികൾ മണിക്കൂറുകൾ കാത്തുനിന്നു വലഞ്ഞു. ആറ് ഡോക്ട൪മാരുള്ളിടത്ത് ഒരു ഡോക്ട൪ മാത്രമാണ് ഒമ്പതരയോടെ ഒ.പിയിലത്തെിയത്. ഒരു സ്റ്റാഫ് നഴ്സ് മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഫാ൪മസിസ്റ്റ് എത്താത്തതിനാൽ രണ്ടുമണിക്കൂ൪ രോഗികൾ കാത്തുനിന്നു വലഞ്ഞു.
മെഡിക്കൽ ഓഫിസറെ ഫോണിലൂടെ വിവരമറിയിച്ചതിനെ തുട൪ന്ന് 10.30നാണ് ഫാ൪മസിസ്റ്റ് എത്തിയത്. ഇവിടെ ഒരു ഫാ൪മസിസ്റ്റ് മാത്രമാണുള്ളത്. ഫാ൪മസിസ്റ്റിൻെറ അഭാവത്തിൽ നഴ്സുമാരാണ് മരുന്ന് വിതരണം ചെയ്യുന്നത്. ഡോക്ടറുടെ കുറിപ്പടി പ്രകാരമല്ലാതെയും മരുന്ന് മാറി നൽകിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ട൪മാരെയും ജീവനക്കാരെയും നിയമിച്ച് ഐ.പി വിഭാഗം കാര്യക്ഷമമാക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി അടൂ൪ പ്രകാശ് ഉറപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.