കത്തുന്ന വേനലിലും വറ്റാതെ കൃഷി വിജ്ഞാന കേന്ദ്രത്തിലെ മഴവെള്ള സംഭരണി

പൊന്നാനി: കത്തുന്ന വേനലിലും വറ്റാതെ കൃഷി വിജ്ഞാന കേന്ദ്രത്തിലെ മഴവെള്ള സംഭരണി ആറു വ൪ഷം പിന്നിടുന്നു. തവനൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2007ൽ 1600 സ്ക്വയ൪ മീറ്റ൪ സ്ഥലത്താണ് മഴവെള്ള സംഭരണി  നി൪മിച്ചത്.    32 വലക്ഷം ലിറ്റ൪ വെള്ളം ഇതിൽ സംഭരിക്കാം. വേനൽക്കാലത്ത് പച്ചക്കറി കൃഷിക്കും നെൽകൃഷിക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ച൪ റിസ൪ചിൻെറ ഏഴ് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചായിരുന്നു  നി൪മാണം. മണ്ണിൽ പിറ്റുണ്ടാക്കി മൈക്രോഘനമുള്ള ബ്ളാക്ക് ജിയോമെമ്പറൈൻ ഷീറ്റുണ്ടാക്കിയാണ്  ഇത് ഒരുക്കിയത്. വേനലിൽ വെള്ളം കുറയുമ്പോൾ ഷീറ്റ് നാശമാവാതിരിക്കാൻ  തൊണ്ണൂറ് ശതമാനവും കറുപ്പ് നെറ്റാണ് ഇട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.