ദേശീയപാത വികസനം: 20 മുതല്‍ നിരാഹാര സമരം

 

കണ്ണൂ൪: ദേശീയപാതക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് സ്ഥല ഉടമകളോട് ജില്ല കലക്ട൪ ആവശ്യപ്പെട്ട രേഖകൾ കൈമാറേണ്ടതില്ലെന്ന് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ചേ൪ന്ന ജനകീയ കൺവെൻഷൻ തീരുമാനിച്ചു. 
സ്വകാര്യ കമ്പനികൾക്ക് വൻ ലാഭം കൊയ്യാനാണ് ദേശീയപാത വികസനം ബി.ഒ.ടി പദ്ധതിയാക്കിയത്. നാലുവരിപ്പാത നി൪മിക്കാൻ 30 മീറ്റ൪ മതിയാകുമെന്നിരിക്കെ 45 മീറ്റ൪ ഭൂമി ഏറ്റെടുക്കുന്നത് വ്യാപകമായ കുടിയിറക്കലിന് ഇടയാക്കും. ആയിരങ്ങളെ തെരുവാധാരമാക്കാൻ ഇടയാക്കുന്ന പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്നും കൺവെൻഷനിൽ പങ്കെടുത്തവ൪ അഭിപ്രായപ്പെട്ടു. 
സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന പദ്ധതിയിൽനിന്ന് സ൪ക്കാ൪ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. 
മേയ് 20 മുതൽ ജില്ല ആസ്ഥാനത്ത് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിക്കും. ഇതിനു മുന്നോടിയായി ജില്ലയിലെ 10 കേന്ദ്രങ്ങളിൽ പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിക്കും. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. 
യു.കെ. സെയ്ത്, എടക്കാട് പ്രേമരാജൻ, പോൾ ടി. സാമുവൽ, ടി.പി. ഇല്യാസ്, എം.കെ. അബൂബക്ക൪, ഉത്തമൻ എടക്കാട്, ഫ്രാൻസിസ്, നാസ൪ കടാങ്കോട്, മേരി എബ്രഹാം, മുഹമ്മദലി എന്നിവ൪ സംസാരിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.