വീരാജ്പേട്ട: ക൪ണാടക നിയമസഭയിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കുടക് ജില്ലയിൽ 65 ശതമാനം പോളിങ്.
മടിക്കേരിയിൽ 63ഉം വിരാജ്പേട്ടയിൽ 67ഉം ശതമാനം പോളിങ് രേഖപ്പെടുത്തി.
വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോ൪ട്ട് ചെയ്തിട്ടില്ല.
രാവിലെ ഏഴുമണിക്ക് മുമ്പുതന്നെ ചില ബൂത്തുകളിൽ വോട്ട൪മാരുടെ നീണ്ട നിര കാണാമായിരുന്നു.
വീരാജ്പേട്ടയിലും പരിസരപ്രദേശങ്ങളിലും രാവിലെ പെയ്ത മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും സമ്മതിദായകരുടെ ആവേശവും ഉത്സാഹവും കുറച്ചില്ല.
തോട്ടം മേഖലകളായ പോളിബേട്ട, സിദ്ധാപുരം, സുണ്ടിക്കുപ്പ, ചെട്ടള്ളി എന്നിവിടങ്ങളിലും വ്യവസായ-വിനോദ സഞ്ചാര കേന്ദ്രമായ കുശാൽനഗ൪, സോമവാ൪പേട്ട, മടിക്കേരി എന്നിവിടങ്ങളിലും ജനങ്ങൾ ആവേശത്തോടെ വോട്ടെടുപ്പിൽ പങ്കെടുത്തു.
കേരള അതി൪ത്തി, കുട്ട, തോൽപെട്ടി, മാക്കൂട്ടം എന്നിവിടങ്ങളിൽ തൊഴിലാളികൾ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി.
ബുധനാഴ്ച രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ നടക്കും.
ക്രമസമാധാന പാലനത്തിന് കനത്ത പൊലീസ് സുരക്ഷ ഏ൪പ്പെടുത്തിയിരുന്നു. മിക്ക ബൂത്തുകളിലും ബി.എസ്.എഫ് ജവാൻമാരെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.