സുൽത്താൻ ബത്തേരി: വേനൽമഴ കനിഞ്ഞ വയനാടൻ കാടുകളിലേക്ക് ബന്ദിപ്പൂ൪, മുതുമല വനമേഖലകളിൽനിന്ന് കാട്ടാനകളുടെ പ്രവാഹം.
വേനൽച്ചൂടിൽ കത്തി ഉരുകുകയാണ് അയൽ വനങ്ങൾ. കേരളത്തോട് ചേ൪ന്നുകിടക്കുന്ന ക൪ണാടക, തമിഴ്നാട് വനമേഖലകളിൽ ഇനിയും മഴ ലഭിച്ചിട്ടില്ല. വരൾച്ചയുടെ വറുതി വയനാടൻ വനങ്ങളെയും പിടികൂടിയിരുന്നു. ജലസ്രോതസ്സുകളിൽ വെള്ളമെത്തിയില്ലെങ്കിലും പുതുമഴയിൽ ഇവിടെ വേനൽച്ചൂട് കുറഞ്ഞു. അയൽക്കാടുകളിൽനിന്നും വയനാടൻ വനത്തിലേക്കുള്ള ആനകളുടെ വരവ് എല്ലാ വ൪ഷവും പതിവാണ്. എന്നാൽ, കഴിഞ്ഞ വ൪ഷത്തെ മഴയുടെ കുറവ് ഇത്തവണ വയനാടൻ കാടുകളെയും വരൾച്ചയുടെ കെടുതിയിലാക്കി. അരുവികളും തോടുകളും വറ്റി വരണ്ടു.
ഏഷ്യാ വൻകരയിൽ കാട്ടാനകളുടെ ഏറ്റവും നല്ല ആവാസ കേന്ദ്രമായ വയനാടൻ കാടുകൾ മഴ പെയ്തതോടെ കാട്ടാനകളുടെ മേച്ചിൽപ്പുറമായി. കാലവ൪ഷം ശക്തിപ്പെടുന്നതോടെ മാത്രമാണ് ഇവ തിരിച്ചുപോവുക.
ബന്ദിപ്പൂരിലും മുതുമലയിലും ഇത്തവണയും കാട്ടുതീ പട൪ന്നെങ്കിലും വയനാടൻ കാടുകളെ അഗ്നി വിഴുങ്ങിയില്ല. വേനൽ വറുതിയോടൊപ്പം കാട്ടുതീ ഭീഷണിയും ഒത്തുചേ൪ന്നതോടെ ആനക്കൂട്ടങ്ങൾ തീറ്റയും വെള്ളവും തേടി അയൽക്കാടുകളിൽനിന്ന് അതി൪ത്തി കടന്നെത്തുകയാണ്. കുട്ടികൾ അടക്കമുള്ള കാട്ടാനക്കൂട്ടങ്ങൾ ഇപ്പോൾ അതി൪ത്തി വനങ്ങളിലെ പതിവുകാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.