വെള്ളമുണ്ട: റോഡ് നി൪മിക്കുന്നതിനായി മണ്ണെടുക്കുന്നതിനിടയിൽ ചാക്കിൽ കെട്ടിയ നിലയിൽ വടിവാളും കുപ്പിച്ചില്ലും കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊ൪ജിതമാക്കി. വെള്ളമുണ്ട എസ്.ഐ എം.എ. സന്തോഷിൻെറ നേതൃത്വത്തിലാണ് അന്വേഷണം.
വെള്ളമുണ്ട എട്ടേനാലിൽ പന്നിയങ്കോട്ട് അമീൻെറ വീട്ടിലേക്ക് റോഡ് വെട്ടുന്നതിനിടയിൽ ശനിയാഴ്ച രാവിലെയാണ് നാല് വടിവാളുകളും കുപ്പിച്ചില്ലും മണ്ണിനടിയിൽനിന്ന് കണ്ടെത്തിയത്. തുരുമ്പെടുത്ത് ദ്രവിച്ചുതുടങ്ങിയ വടിവാളുകൾക്ക് അഞ്ചുവ൪ഷത്തോളം പഴക്കമുണ്ടാകാമെന്നാണ് പൊലീസിൻെറ പ്രാഥമിക വിലയിരുത്തൽ. കൃത്യമായ പഴക്കവും ഉപയോഗിച്ചതിനെ കുറിച്ചും ഫോറൻസിക് വിഭാഗത്തിൻെറ റിപ്പോ൪ട്ട് കിട്ടിയതിന് ശേഷമേ അറിയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ വടിവാളുകളുടെ ഉറവിടത്തെ ചൊല്ലി വിവിധ ആരോപണങ്ങളും ഉയ൪ന്നിട്ടുണ്ട്. തീവ്രവാദ സംഘടനയിൽപ്പെട്ട സംഘമാണ് ഇതിനു പിന്നിലെന്ന ആരോപണവുമായി ബി.ജെ.പി പ്രവ൪ത്തക൪ എട്ടേനാൽ ടൗണിൽ പ്രകടനം നടത്തി.
സംഭവത്തിൻെറ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിന് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ വെള്ളമുണ്ട യൂനിറ്റ് ആവശ്യപ്പെട്ടു. എന്നാൽ, വ൪ഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ച ആയുധങ്ങളാണെന്ന് വരുത്തിത്തീ൪ത്ത് കാര്യമായ അന്വേഷണം നടത്താതെ കേസ് ഒതുക്കിത്തീ൪ക്കാനുള്ള നീക്കവും അണിയറയിലുണ്ടെന്ന് പരാതിയുയ൪ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.