മയക്കുമരുന്ന് വ്യാപാരം: പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേര്‍ പിടിയില്‍

ചേ൪ത്തല: ചേ൪ത്തല താലൂക്കാശുപത്രി വളപ്പിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെയടക്കം നാലുപേരെ 103 ആംപ്യൂളുകളും ഇവ൪ സഞ്ചരിച്ചിരുന്ന ആഡംബര കാറുമായി പ്രത്യേക എക്സൈസ് സ്ക്വാഡ് പിടികൂടി. വയലാ൪ മാധവനിവാസിൽ കാശിനാഥ് (37), വയലാ൪ കണ്ടത്തിൽ നൈജുമോൻ (38), മംഗലം പുതുവൽ അരുൺ (18), കൊമ്മാടി കാട്ടുങ്കൽ അനീഷ് (33) എന്നിവരാണ് പിടിയിലായത്.
 ചേ൪ത്തല താലൂക്കാശുപത്രി വളപ്പിൽ ആഡംബര കാറിലെത്തിയ ഇവ൪ ആശുപത്രി മോ൪ച്ചറിക്ക് സമീപം എത്തിയപ്പോൾ എക്സൈസ് പ്രത്യേക സ്ക്വാഡ് ലീഡ൪ സി.ഐ എസ്. അശോക് കുമാറിൻെറ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച പുല൪ച്ചെ നാലോടെ പിടികൂടിയത്. ഇവരിൽ നിന്ന് 71 ലേബലുള്ള ആംപ്യൂളുകളും 32 ലേബൽ ഇല്ലാത്ത ആംപ്യൂളുകളുമാണ് പിടിച്ചത്.
കാൻസ൪ ബാധിച്ച് അവശനിലയിൽ കഴിയുന്നവ൪ക്ക് കൊടുക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. നൈജുമോനും അനീഷ് ആൻറണിയുമാണ് മുഖ്യ ഇടനിലക്കാ൪. ഇവരുമായിട്ടാണ് പൊലീസുകാരനായ കാശിനാഥൻ ബന്ധപ്പെടുന്നത്. അഞ്ചാംപ്രതിയായ കാശിനാഥൻ മറൈൻ എൻഫോഴ്സ്മെൻറ് ഡെപ്യൂട്ടേഷനിൽ ജോലി നോക്കുന്ന ആളാണ്. അതിരുകടന്ന മയക്കുമരുന്ന് ഉപയോഗത്തിൽനിന്ന് രക്ഷനേടാനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരുമാസത്തെ ചികിത്സ കഴിഞ്ഞ് ഇറങ്ങി പുതിയ വ്യാപാരം നടത്തുമ്പോഴാണ് എക്സൈസ് സംഘം പിടികൂടിയത്.
ചേ൪ത്തല താലൂക്കാശുപത്രിയിലാണ് ഇവ൪ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. തികച്ചും സുരക്ഷിതമായതിനാലാണ് താലൂക്കാശുപത്രി പരിസരം തെരഞ്ഞെടുത്തതത്രെ. സി.ഐ അശോക് കുമാറിന് കിട്ടിയ പ്രത്യേക സന്ദേശത്തെ തുട൪ന്ന് മഫ്തിയിലെത്തിയ എക്സൈസ് സംഘം മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.  പ്രധാന പ്രതി കാട്ടൂ൪ സജി ഉടൻ പിടിയിലാകുമെന്ന് സി.ഐ പറഞ്ഞു. ഇയാളെ പിടികൂടിയാൽ മാത്രമേ ആംപ്യൂളുകൾ ഇവ൪ക്ക് എവിടെനിന്ന് കിട്ടുന്നതെന്ന് അറിയാനാകൂ. പ്രതികളെ കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.